'നിങ്ങളൊക്കെ ഉള്ളപ്പോൾ കേരളം എങ്ങനെ തോല്‍ക്കും ബ്രോ', റൂട്ട്മാപ്പ് നൽകി, സ്വയം ഐസൊലേഷനിൽ കിടന്നു, കൊറോണ ബാധിച്ച കാസർകോട് സ്വദേശി സൈബർലോകത്ത് ചർച്ചയാകുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസർകോട്: (www.kvartha.com 23.03.2020) കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച കാസർകോട് സ്വദേശിയായ യുവാവിന്റെ മുൻകരുതലുകളും രോഗം പടരാതിരിക്കാനുള്ള പ്രതിരോധ പ്രവൃത്തികളും സൈബർ ലോകത്ത് ചർച്ചയാകുന്നു. വിദേശത്തു നിന്നും വന്നശേഷം നാട്ടുകാരെയോ വീട്ടുകാരെയോ സന്ദര്‍ശിക്കാതെ സ്വയം ഐസൊലേഷനിൽ കിടന്നു ആരോഗ്യപ്രവർത്തകർ വിവരമറിയിച്ച കാസർകോട് സ്വദേശിയുടെ നന്മ നിറഞ്ഞ പ്രവർത്തനമാണ് ഇന്ന് ചർച്ചയാകുന്നത്. സൈബർ ലോകത്തും യുവാവിന്റെ പ്രവൃത്തി ഇതിനകം വൈറലായി. രോഗം സ്ഥിരീകരിക്കുന്നതുവരെ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച്‌ സ്വന്തം വെട്ടിനു പുറത്ത് ഐസൊലേഷനില്‍ കഴിയുകയായിരുന്നു യുവാവെന്ന്‌ അധികൃതരും സ്ഥിരീകരിച്ചു. നാട് നീളെ തെണ്ടി നടന്നു രോഗം പരത്തുമെന്ന് പറഞ്ഞ വിടുവായന്മാർ കാസർകോടിന്റെ മുഖം വികൃതമാക്കാൻ ശ്രമിക്കുമ്പോഴാണ് നന്മ നിറഞ്ഞ, ആവേശഭരിതമായ യുവാവിന്റെ പ്രവൃത്തി സുഹൃത്തുക്കൾ പങ്കുവെച്ചത്.


'നിങ്ങളൊക്കെ ഉള്ളപ്പോൾ കേരളം എങ്ങനെ  തോല്‍ക്കും ബ്രോ', റൂട്ട്മാപ്പ് നൽകി, സ്വയം ഐസൊലേഷനിൽ കിടന്നു, കൊറോണ ബാധിച്ച കാസർകോട് സ്വദേശി സൈബർലോകത്ത് ചർച്ചയാകുന്നു

യാതൊരു രോഗലക്ഷണവുമില്ലാത്തപ്പോഴാണ് നാട്ടിലേക്ക് വരാൻ ശ്രമിച്ചത് . ടിക്കറ്റ് ലഭിച്ചത് തിരുവനന്തപു രത്തേക്കും. ഫോറം ഫിൽ ചെയ്ത് പോകാൻ പറഞ്ഞ അധികൃതരോട് നിർബന്ധിച്ച്  തൊണ്ടയിൽ നിന്നുള്ള സ്വാബ് ടെസ്റ്റ് ചെയ്യിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെ' ആംബുലൻസിൽ യാത്ര. ആംബുലൻസിന് 18000 രൂപ നൽകി.

വീട്ടിൽ കയറാതെ പുറത്തുള്ള ഷെഡിൽ നേരെ താമസമാക്കി. വീടിന് പുറത്തുള്ള കുളിമുറിയും ശൗചാലയവും ഉപയോഗിച്ചു. വീട്ടുകാർ ഇതുപയോഗിക്കുന്നത് തടഞ്ഞു . ഭക്ഷണം കഴിക്കുന്ന പാത്രം വീട്ടുകാരെ കൊണ്ട് തൊടാൻ സമ്മതിച്ചില്ല. സ്വയം കഴുകി വൃത്തിയാക്കി. ഭക്ഷണം ദൂരെ വെച്ച പാത്രത്തിൽ ഇട്ടു നൽകി. സ്വന്തമായി മാസ്കും ഗ്ലൗസും  ഉണ്ടായാരുന്നതിനാൽ നാട്ടിലെ സന്നദ്ധ പ്രവർത്തകർ മാസ്കുമായി വന്നപ്പോൾ അവരുടെ നന്മയോർത്ത് മാസ്ക് കയ്യിലുണ്ടെന്ന് പറഞ്ഞ് ദൂരെ നിന്ന് തിരിച്ചയച്ചു.

കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ ആരും ആവശ്യപ്പെടാതെ തന്നെ അധികൃതർക്ക് റൂട്ട് മാപ്പ് നൽകി അവരുടെ സഹായത്തോടെ നേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക്. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ് ഈ യുവാവ്. നാട്ടിൽ വന്ന ശേഷം ഒരാളുമായും നേരിട്ട് സമ്പർക്കം പുലർത്തിയില്ല. റൂട്ട് മാപ്പിൽ ഒന്നും പറയാനില്ല. കൊറോണ ബാധ സംശയിച്ചപ്പോൾ നാട് നീളെ നിരങ്ങി കല്യാണത്തിനും ടൂർണമെന്റിനും  പോയി കാസർകോട് ജില്ലയെ ആകെ പരിഭ്രാന്തിയിലാക്കിയ അഹങ്കാരികൾ വിളയാടിയപ്പോഴാണ് ഈ ചെറുപ്പക്കാരന്റെ മാതൃകാപരമായ പ്രവർത്തനം. ഒരു ജില്ലയാകെ ഈ യുവാവിനെ എടുത്തുപറഞ്ഞു അഭിമാനിക്കുകയാണിപ്പോൾ.

Summary: Coronavirus: Youth Opts self quarantine in kasaragod
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia