ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ 15 ഇറ്റാലിയന്‍ സഞ്ചാരികള്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; രോഗബാധിതര്‍ ചവ്വാലയിലെ ഐ ടി ബി പി ക്യാമ്പില്‍ നിരീക്ഷണത്തില്‍
Mar 4, 2020, 12:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 04.03.2020) ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ പതിനഞ്ച് ഇറ്റാലിയന്‍ സഞ്ചാരികള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എയിംസില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വിനോദസഞ്ചാരികള്‍ ചവ്വാലയിലെ ഐ ടി ബി പി ക്യാമ്പില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
21 വിനോദസഞ്ചാരികളാണ് ഇറ്റലിയില്‍ നിന്നുള്ള സംഘത്തിലുള്ളത്. സംഘത്തിലെ ഒരു വിനോദസഞ്ചാരിക്കും ഭാര്യയ്ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.
അതേസമയം നോയിഡയില്‍ കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് തെളിഞ്ഞു.
കഴിഞ്ഞദിവസം വരെ രാജ്യത്ത് 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകിയ ഏഴു പേര്‍ക്കു കൂടിയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ച ആളുമായി ഇടപഴകിയ കുടുംബാംഗങ്ങളടക്കം ആറു പേരിലും ജയ്പുരില്‍ വൈറസ് സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയ വിനോദ സഞ്ചാരിയുടെ ഭാര്യയിലുമാണ് രോഗാണു സാന്നിധ്യം കണ്ടെത്തിയത്.
കേരളത്തില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച മൂന്നു പേരും കഴിഞ്ഞദിവസം ഡെല്‍ഹി, ജയ്പുര്‍, തെലങ്കാന എന്നിവിടങ്ങളിലെ മൂന്നുപേരും അടക്കമാണ് വൈറസ് ബാധിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നത്. കേരളത്തിലെ മൂന്നുപേരും രോഗം ഭേദമായി ആശുപത്രി വിട്ടു.
അതിനിടെ, ഇറ്റലിയില്‍ നിന്നുള്ള കപ്പല്‍ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടു. കപ്പലിലെ യാത്രക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയാണ്.
രാജ്യത്ത് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി ഹര്‍ഷ വര്ധന് അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രമെന്ന നിലയില്‍ ഡെല്‍ഹിയില്‍ കൊറോണ ബാധിതരുടെ എണ്ണം ഇനിയും കൂടുമെന്നാണ് സൂചനകള്‍.
രോഗബാധയുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനും നിരീക്ഷണത്തിലാക്കാനുമുള്ള നടപടികള്‍ ആരോഗ്യവകുപ്പ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
Keywords: Corona virus update: 15 Italian tourists in India test positive for COVID-19, New Delhi, News, Health & Fitness, Health, Health Minister, Meeting, Trending, Patient, Family, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.