സുപ്രിംകോടതിയില്‍ കേസ് പരിഗണിക്കുന്നത് ഇനി മുതല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി, അടിയന്തര പ്രധാനമുള്ള കേസുകള്‍ പരിഗണിക്കാൻ ഒരു ബെഞ്ച് മാത്രം
Mar 23, 2020, 14:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com 23.03.2020) കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സുപ്രിംകോടതിയില്‍ ഇനി കേസുകള്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി പരിഗണിക്കും. അടിയന്തര പ്രധാനമുള്ള കേസുകള്‍ പരിഗണിക്കാനും മറ്റും ഒരു ബെഞ്ച് മാത്രമേ ഇന്ന് മുതല്‍ ലഭ്യമാകൂ. ഈ ആഴ്ചയില്‍ അടിയന്തര പ്രധാന്യമുള്ള കേസുകളില്‍ മാത്രമേ വാദം കേള്‍ക്കൂയെന്നും സുപ്രിംകോടതി വിജ്ഞാപനം പുറപ്പെടുവിച്ചു. സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ചശേഷം ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയാണ് തീരുമാനം അറിയിച്ചത്.
ജുഡീഷ്യല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ബെഞ്ച് മാത്രമേ ലഭ്യമാകൂ. രണ്ടംഗ ജഡ്ജിമാരടങ്ങുന്ന ബെഞ്ച് ബുധനാഴ്ചയാണ് ചേരുക. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢും അടങ്ങുന്ന ബെഞ്ചാണ് വിഡിയോ കോണ്‍ഫറന്‍സിലൂടെ വാദം കേള്‍ക്കുക.
വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വാദം നടത്താനുള്ള സൗകര്യം ഉണ്ടാകും. അഭിഭാഷകരുടെ സൗകര്യാര്‍ത്ഥം സുപ്രിംകോടതി പരിസരത്ത് ആവശ്യമായ സജീകരണങ്ങളുള്ള മുറികള്‍ ലഭ്യമാക്കും. ബെഞ്ചിന് മുമ്പാകെ കേസ് ലിസ്റ്റുചെയ്യുന്നതിന് ബന്ധപ്പെട്ട അഭിഭാഷകന്‍ കേസ് അടിയന്തിര പ്രാധാന്യമുള്ളതാണെന്ന് രേഖാമൂലം സൂചിപ്പിക്കണം.
കേസ് ലിസ്റ്റ് ചെയ്യണമോ എന്നത് ബെഞ്ചിന്റെ അധ്യക്ഷനായ ജഡ്ജിയുടെ വിവേചനാധികാരത്തില്‍പ്പെടുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
Summary: Coronavirus: Supreme Court hears important matters through video conferencing for the first time

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.