ഡെല്‍ഹിയില്‍ കൊവിഡ് അതിരൂക്ഷമായ അവസ്ഥയില്‍; പൊതുജനങ്ങള്‍ക്കൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ -പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വൈറസ് പകരുന്നു; സംസ്ഥാനം ആശങ്കയില്‍
Apr 19, 2020, 13:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 19.04.2020) ഡെല്‍ഹിയില്‍ കൊവിഡ് അതിരൂക്ഷമായ അവസ്ഥയിലേക്ക്. പൊതുജനങ്ങള്‍ക്കൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ - പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വ്യാപിക്കുന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ ഡെല്‍ഹിയില്‍ കൊവിഡ് ബാധിതരായ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 70 കടന്നു. ഞായറാഴ്ച സഫ്ദര്‍ജംഗ് ആശുപത്രിയില്‍ രണ്ട് നഴ്സുമാര്‍ക്കും സാകേത് മാക്സില്‍ മൂന്ന് നഴ്സുമാര്‍ക്കും എല്‍ ജെ പിയില്‍ മൂന്ന് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇവിടുത്തെ ശിശുരോഗ ഐ സി യു അടച്ചു. കൊവിഡ് 19 ബാധിച്ച് ഡെല്‍ഹിയില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞും മരിച്ചിരുന്നു. ഡെല്‍ഹി കലാവതി സരണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞാണ് മരിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് മരണമാണിത്.
അതിനിടെ മുന്‍കരുതലിന്റെ ഭാഗമായി പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ 13 സ്കൂളുകളിലെ 700 ജീവനക്കാരെ കരുതല്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൊവിഡ് ബാധിച്ചു മരിച്ചയാളുടെ മകനായ ഭക്ഷ്യവിതരണ ഇന്‍സ്പെക്ടര്‍ ഈ സ്കൂളുകള്‍ സന്ദര്‍ശിച്ചിരുന്നു എന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡെല്‍ഹിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. കൊവിഡ് ബാധിതരുടെ എണ്ണം 1800 കടന്നു.

Keywords: Coronavirus spreading in Delhi, won't relax lockdown just yet: CM Arvind Kejriwal, New Delhi, News, Health, Health & Fitness, Police, Nurse, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.