ധാരാവിയില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന ഭീതിയില്‍ ജനങ്ങളും സര്‍ക്കാരും; കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു; ഡോക്ടര്‍ അടക്കം 2പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; നഗരഹൃദയത്തില്‍ 10 ലക്ഷത്തിലേറെപ്പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിമേഖലയില്‍ സമൂഹ വ്യാപനം പ്രതിരോധിക്കാന്‍ 24 മണിക്കൂറും ആരോഗ്യ വകുപ്പ് ജീവനക്കാരും മുംബൈ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും പൊലീസും കഠിന പ്രയത്‌നത്തില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 04.04.2020) ധാരാവിയില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന ഭീതിയില്‍ ജനങ്ങളും സര്‍ക്കാരും. കൊവിഡ് ബാധിച്ച് ഒരാള്‍ മരിക്കുകയും ഡോക്ടര്‍ അടക്കം രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് ഈ ഭയം ഉടലെടുത്തത്.

നഗരഹൃദയത്തില്‍ 10 ലക്ഷത്തിലേറെപ്പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിമേഖലയില്‍ സമൂഹ വ്യാപനം പ്രതിരോധിക്കാന്‍ 24 മണിക്കൂറും ആരോഗ്യ വകുപ്പ് ജീവനക്കാരും മുംബൈ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും പൊലീസും കഠിന പ്രയത്‌നമാണ് നടത്തുന്നത്. ഇവര്‍ പല ഷിഫ്റ്റുകളായി ഇവിടെ ജോലി നോക്കുകയാണ്. ധാരാവിയില്‍ സമൂഹവ്യാപനം ഉണ്ടായാല്‍ മുംബൈയില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഭീതിയിലാണ് ജനങ്ങളും സര്‍ക്കാരും.

ധാരാവിയില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന ഭീതിയില്‍ ജനങ്ങളും സര്‍ക്കാരും; കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു; ഡോക്ടര്‍ അടക്കം 2പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; നഗരഹൃദയത്തില്‍ 10 ലക്ഷത്തിലേറെപ്പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിമേഖലയില്‍ സമൂഹ വ്യാപനം പ്രതിരോധിക്കാന്‍ 24 മണിക്കൂറും ആരോഗ്യ വകുപ്പ് ജീവനക്കാരും മുംബൈ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും പൊലീസും കഠിന പ്രയത്‌നത്തില്‍

പൊലീസ് നിരന്തരം റോന്തു ചുറ്റുമ്പോള്‍ കോര്‍പറേഷന്‍ അധികൃതര്‍ ചെറു മേഖലകള്‍ കേന്ദ്രീകരിച്ച് കൊവിഡ് സംബന്ധിച്ച അന്വേഷണങ്ങളും ബോധവല്‍കരണവും നടത്തുന്നു. രോഗം ബാധിച്ചവര്‍ താമസിച്ചിരുന്ന മേഖല സീല്‍ ചെയ്യുന്നതും അവര്‍ ഇടപെട്ടവരെ ക്വാറന്റൈന്‍ ചെയ്യുന്നതുമാണ് മറ്റൊരു പ്രധാന ജോലി. ആരോഗ്യപ്രവര്‍ത്തകര്‍ ഇത്തരക്കാര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും കൗണ്‍സിലിങ്ങുമായി രംഗത്തുണ്ട്.

അതിനിടെ ധാരാവിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുമായി ഇടപഴകിയ മുഴുവന്‍ പേരെയും കണ്ടെത്താനുള്ള നടപടി ഊര്‍ജിതമാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സ്ഥിരീകരിച്ചവരുള്‍പ്പെടുന്ന സ്ഥലവുമായി ബന്ധപ്പെട്ടു താമസിക്കുന്ന മുഴുവന്‍ പേരെയും പരിശോധനയ്ക്കു വിധേയമാക്കും. പ്രോട്ടോകോള്‍ പ്രകാരം സാംപിള്‍ ശേഖരണം നടത്തുന്നുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പിനു കീഴില്‍ നാലായിരത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ ഈ മേഖല മാത്രം കേന്ദ്രീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു.

കഴിഞ്ഞദിവസം കൊറോണ വൈറസ് ബാധിച്ച് മരിച്ച ധാരാവിയിലെ ചേരിയില്‍ താമസിക്കുന്ന 56 വയസ് പ്രായമുള്ള വ്യക്തിക്ക് രോഗം പിടിപെട്ടത് മലയാളികളില്‍ നിന്നാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഡെല്‍ഹിയിലെ നിസാമുദ്ദീനില്‍ തബ്ലീഗ് സമ്മേളനം കഴിഞ്ഞ് മടങ്ങിയ ഈ മലയാളികള്‍ മരിച്ച ആള്‍ വാടകയ്ക്ക് നല്‍കിയിരുന്ന വീട്ടിലാണ് താമസിച്ചിരുന്നതെന്നും ഇവിടെ വെച്ച് മരിച്ചയാള്‍ മലയാളികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നും മുംബൈ പൊലീസ് വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 25നാണ് ഇവര്‍ സമ്മേളനം കഴിഞ്ഞ് മുംബൈയിലെത്തിയത്.

അതിനിടെ ധാരാവിയിലെ പ്രധാന റോഡിനോടു ചേര്‍ന്നു ക്ലിനിക്ക് നടത്തുന്ന 35 വയസ്സുകാരനായ ഡോക്ടര്‍ക്കാണ് വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, ധാരാവി മേഖലയിലെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നായി. മേഖലയിലെ പലരും ചികിത്സ തേടിയിരുന്ന ഡോക്ടറാണ് ഇദ്ദേഹമെന്നതാണ് ആശങ്ക പരത്തുന്നത്. ഡോക്ടറില്‍ നിന്നു കൂടുതല്‍ രോഗികള്‍ ഉണ്ടാകുമോയെന്ന പരിശോധനയിലാണ് ആരോഗ്യവകുപ്പും മുംബൈ കോര്‍പറേഷന്‍ അധികൃതരും.

മുംബൈ നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലും ഡോക്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇദ്ദേഹത്തെ സന്ദര്‍ശിച്ചവരെയും അടുത്ത് ഇടപഴകിയവരെയും കുടുംബാംഗങ്ങളെയും ഐസൊലേഷനിലാക്കി. അതിനിടെ ധാരാവിയില്‍ ബിഎംസി ജീവനക്കാരെ കയ്യേറ്റം ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യപ്രവര്‍ത്തകരോടു മോശമായി പെരുമാറിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു.

Keywords:  Coronavirus Scare In Dharavi: Race To Trace Contacts As Wockhardt Doctor Infected, Mumbai, News, Trending, Health, Health & Fitness, Patient, Dead, Police, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia