കൊറോണ വൈറസ് വ്യാപനം: രാജസ്ഥാന് പിന്നാലെ പഞ്ചാബും സമ്പൂർണ അടച്ചുപൂട്ടൽ നടപടികളിലേക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചണ്ഡീഗഢ്: (www.kvartha.com 22.03.2020) കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാന് പിന്നാലെ പഞ്ചാബും സമ്പൂർണ അടച്ചുപൂട്ടൽ നടപടി പ്രഖ്യാപിച്ചു. മാര്‍ച്ച്‌ 31 വരെ അടച്ചിടാനാണ് വൈറസ് വ്യാപനം കണക്കിലെടുത്ത് പഞ്ചാബ് പൂര്‍ണമായി അടക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും മാര്‍ച്ച്‌ 31 വരെ അടച്ചിടും. അവശ്യ സര്‍വ്വീസുകളുടെ വിശദമായ പട്ടികയും സര്‍ക്കാര്‍ പുറത്തിറക്കി. ഇതുവരെ 14 കേസുകളാണ് പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനം അടച്ചിടുന്ന സാഹചര്യത്തില്‍ അവശ്യ സേവനങ്ങള്‍ ലഭിക്കുന്നതിനായി ഒരു കുടുംബത്തില്‍ നിന്നു് ഒരാള്‍ക്ക് മാത്രമേ പുറത്തുപോകാന്‍ അനുവാദമുള്ളൂ.


കൊറോണ വൈറസ് വ്യാപനം: രാജസ്ഥാന് പിന്നാലെ പഞ്ചാബും സമ്പൂർണ അടച്ചുപൂട്ടൽ നടപടികളിലേക്ക്

പരമാവധി 20 പേരുടെ ഒത്തുചേരല്‍ നിരോധിക്കുന്നത് കര്‍ശനമായി നടപ്പാക്കാനും നിരീക്ഷണം ഏര്‍പ്പെടുത്തിയവരുടെ വീടുകള്‍ക്ക് പുറത്ത് സ്റ്റിക്കറുകള്‍ ഒട്ടിക്കാനും ചീഫ് സെക്രട്ടറി കരണ്‍ അവ്താര്‍ സിംഗ് നിര്‍ദ്ദേശം നല്‍കി. രാവിലെ 6 മുതല്‍ രാത്രി 10 വരെ എട്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള രണ്ട് ഷിഫ്റ്റുകളില്‍ ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ 13 പേര്‍ക്കാണ് പഞ്ചാബില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


കൊറോണ വൈറസ് വ്യാപനം: രാജസ്ഥാന് പിന്നാലെ പഞ്ചാബും സമ്പൂർണ അടച്ചുപൂട്ടൽ നടപടികളിലേക്ക്

നേരത്തെ രാജസ്ഥാനിലും ഒഡിഷയിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. അഹമ്മദാബാദ്, സൂറത്ത്, രാജ്കോട്ട്, വഡോദര എന്നീ നാല് ജില്ലകളില്‍ മാര്‍ച്ച്‌ 25 വരെ ഗുജറാത്ത് സര്‍ക്കാര്‍ അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വൈറസ് പ്രതിരോധത്തിന് മഹാരാഷ്ട്രയിലും ചില ജില്ലകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്.

Summary: Coronavirus: Punjab CM announces statewide lockdown
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia