ഈ വൈറസ് ഇങ്ങനെയൊരു പണി തരുമെന്ന് ഇവർ കരുതിയില്ല, കൊറോണ വൈറസിന്റെ പേര് കാരണം കുടുങ്ങിപ്പോയെന്ന് നാട്ടുകാർ, മഹാമാരിയുടെ പേരില്‍ പുലിവാല് പിടിച്ച് കൊറൗണ ഗ്രാമം
Mar 30, 2020, 13:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലഖ്‌നൗ: (www.kvartha.com 30.03.2020) കൊറോണ വൈറസ് ഇങ്ങനെയൊരു പണി തരുമെന്ന് സ്വപ്നത്തിൽ പോലും ഇവർ കരുതിയിരുന്നില്ല. കാരണം മറ്റൊന്നുമല്ല, തങ്ങളുടെ ഗ്രാമത്തിന്റെ പേര് തന്നെ. കോറൗണ എന്നാണ് ഈ ഗ്രാമത്തിന്റെ പേര്. ഇനി കൂടുതൽ ഒന്നും പറയേണ്ടതില്ലല്ലോ എന്നും നാട്ടുകാർ വ്യക്തമാക്കുന്നു. സിതാപൂരിനടുത്തുള്ള കൊറൗണ ഗ്രാമനിവാസികളാണ് കൊറോണ വെെറസിന്റെ പേര് കാരണം വെട്ടിലായത്. വെെറസ് വ്യാപകമായതോടെ ഗ്രാമത്തിന്റെ കാരണം തങ്ങള്‍ കടുത്ത വിവേചനം നേരിടുകയാണെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു.
ഒരാൾ പോലും പുറത്തിറങ്ങാൻ ധൈര്യപ്പെടുന്നില്ല, ഗ്രാമത്തിലെ എല്ലാവരും ഭയചകിതരാണ്. ഞങ്ങളുടെ ഗ്രാമത്തിലെ ആളുകള്‍ ഭയപ്പെടുകയാണ്. തങ്ങൾ കൊറൗണ ഗ്രാമവാസികളാണെന്ന് പറയുമ്പോൾ തന്നെ മറ്റുള്ളവർ ഒഴിവാക്കുന്നു. ഇതൊരു ഗ്രാമമാണെന്നോ അതല്ലെങ്കിൽ തനഗലെ നാടിൻറെ പേരാണന്നോ ആർക്കും മനസിലാകുന്നില്ല. ഞങ്ങള്‍ കൊറോണ വെെറസ് ബാധിതരല്ലെന്നും പ്രദേശവാസിയായ രാജൻ എന്ന ചെറുപ്പക്കാരൻ പറഞ്ഞു.
ഫോണ്‍കോളുകള്‍ക്ക് മറുപടി നല്‍കാന്‍ പോലും ഇവര്‍ ഭയക്കുന്നു. ആരും വിളിക്കാറില്ല. അഥവാ ഫോൺ വന്നാൽ സ്ഥലപ്പേര് പറഞ്ഞാലുടൻ പലരും കോൾ കട്ട് ചെയ്യുന്നു. ഞങ്ങൾക്കെന്തു ചെയ്യാൻ പറ്റും- നാട്ടുകാർ ചോദിക്കുന്നു. പുറത്ത് റോഡിലേക്കിറങ്ങിയാല്‍ പൊലീസ് ചോദിക്കും എവിടേക്കാണെന്ന്, കൊറൗണയിലേക്കാണെന്ന് പറഞ്ഞാല്‍ അവര്‍ അസ്വസ്ഥരാകും. ഞങ്ങളുടെ ഗ്രാമത്തിന് ഇങ്ങനെ ഒരു പേരുണ്ടായാല്‍ ഞങ്ങള്‍ എന്തു ചെയ്യാനാണെന്ന് സ്ഥലവാസിയായ സുനിൽ ചോദിക്കുന്നു.
ഞങ്ങൾ ആരെയെങ്കിലും ഫോണിൽ വിളിച്ച് കൊറൗണയില്‍ നിന്നാണെന്ന് പറഞ്ഞാല്‍ പലരും ഉടൻ ഫോൺ കട്ട് ചെയ്യും. ചിലരാകട്ടെ കാലികയ്ക്കുകയാണോയെന്നും പറ്റിക്കുകയാണോ എന്നും കരുതുന്നു. സ്ഥലപ്പേര് കേട്ടാലുടൻ തന്നെ ഫോണ്‍ കട്ട് ചെയ്യുകയാണ്- രാംജി ദിക്ഷിതി പറഞ്ഞു.
Summary: Coronavirus Poses A Different Problem for UP Village Called Korona

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.