കൊറോണ: ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം എത്തി, എത്തിയവരെ ആലുവയിലെ ആശുപത്രിയിലേക്ക് നിരീക്ഷണത്തിനായി മാറ്റി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 14.03.2020) കൊറോണ ബാധിത പ്രദേശമായ ഇറ്റലിയില്‍ കുടുങ്ങിയ 21 പേരുടെ ആദ്യ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി . കൊറോണ ഏറ്റവും അധികം ബാധിച്ച റോമിലെ വിമാനത്താവളത്തിലാണ് ഒരാഴ്ചയോളമായി ഇവര്‍ കുടുങ്ങിയിരുന്നത്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇവരെ ആലുവയിലെ ആശുപത്രിയിലേക്ക് നിരീക്ഷണത്തിനായി മാറ്റി. ദുബൈ വഴിയായിരുന്നു യാത്ര.


കൊറോണ: ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം എത്തി, എത്തിയവരെ ആലുവയിലെ ആശുപത്രിയിലേക്ക് നിരീക്ഷണത്തിനായി മാറ്റി

കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇന്ത്യയിലേക്ക് വരണമെങ്കില്‍ രോഗബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദേശമാണ് ഇവര്‍ക്ക് വിനയായത്. ഇറ്റലിയില്‍നിന്നും ഇത് ലഭ്യമാക്കാന്‍ കഴിയാതിരുന്നതിനെതുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം ഇറ്റലി യില്‍ എത്തി പരിശോധിച്ച്‌ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷമാണ് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനായത്‌

ഇന്ത്യയില്‍ നിന്ന് പോയ മെഡിക്കല്‍ സംഘം ഇവര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇവരെ നാട്ടിലേക്ക് എത്തിച്ചത്.
അതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പരിശോധനകള്‍ കുടുതല്‍ ശക്തമാക്കി. വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. വിമാനത്താവളത്തിന്‍റെ ടെര്‍മിനല്‍ ഭാഗത്തും വൂവിംഗ് ഗ്യാലറിയിലുമാണ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

യാത്രക്കാര്‍ ഒപ്പമുള്ളവരെ കൊണ്ടു വരുന്നത് പരിമിതപ്പെടുത്തണമെന്നാണ് സിയാലിന്റെ നിര്‍ദ്ദേശം. രാജ്യാന്തര, ആഭ്യന്തര ടെര്‍മിനലുകളിലും പരിശോധന ഊര്‍ജിതമാക്കി . രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയിലെത്തിച്ചും പരിശോധന നടത്തുന്നുണ്ട്.

Summary, Coronavirus: People trapped in Italy Reached Nedumbassery
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia