കാസർകോട്ടെ കൊറോണബാധിതരുടെ ഫോൺനമ്പറും വിവരങ്ങളും ചോർന്നു, വിലാസമടക്കമുള്ള പട്ടിക സമൂഹ മാധ്യമങ്ങളിൽ, ജില്ലാ മെഡിക്കൽ ഓഫിസർ പരാതി നൽകി, ഉന്നതതല അന്വേഷണം വേണമെന്ന് എം എൽ എ, കടുത്ത മനഷ്യാവകാശലംഘനമെന്നും ആരോപണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസർകോട്: (www.kvartha.com 28.03.2020) ജില്ലയിലെ കൊറോണ ബാധിതരുടെ പേരുവിവരങ്ങളും മേൽവിലാസവും ഫോൺനമ്പറും അടക്കമുള്ള വിശദ വിവരങ്ങൾ ചോർത്തിയ സംഭവം വൻ വിവാദമാകുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് സമൂഹ മാധ്യമങ്ങളിൽ രോഗബാധിതരുടെ പൂർണ വിവരങ്ങൾ പ്രചരിച്ചത്. ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നും പൊലീസിന് നൽകിയ രോഗ ബാധിതരുടെ പട്ടികയാണ് ചോർത്തിയത്. രാത്രി ഒമ്പതര മണിയോടെ വാട്സ്ആപ്പിൽ കൈമാറിയ വിവരങ്ങൾ നിമിഷങ്ങൾക്കകം വ്യാപകമായി പ്രചരിക്കുകയായിരുന്നു.
പകർച്ചവ്യാധി അടക്കമുള്ള രോഗബാധിതരുടെ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന കർശന നിർദ്ദേശം നിലനിൽക്കെയാണ് പൊലീസിന് കൈമാറിയ വിവരങ്ങൾ ചോർന്നത്. രോഗിയുടെ സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും ഹനിക്കുന്നതും കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കാസർകോട്ടെ കൊറോണബാധിതരുടെ ഫോൺനമ്പറും വിവരങ്ങളും ചോർന്നു, വിലാസമടക്കമുള്ള  പട്ടിക സമൂഹ മാധ്യമങ്ങളിൽ, ജില്ലാ മെഡിക്കൽ ഓഫിസർ പരാതി നൽകി, ഉന്നതതല അന്വേഷണം വേണമെന്ന് എം എൽ എ, കടുത്ത മനഷ്യാവകാശലംഘനമെന്നും ആരോപണം



രോഗബാധിതരുടെ വിവരങ്ങൾ തേടി ആശങ്കയോടെ മാധ്യമ സ്ഥാപനങ്ങളിലേക്ക് വിളിക്കുമ്പോൾ പോലും ആരും സ്ഥലപ്പേര്  പോലും നൽകാറില്ല. ഈ സാഹചര്യത്തിൽ പൊലീസിന് കൈമാറിയ പട്ടിക ചോർത്തിയതെന്നത് ഏറെ ഗൗരവതരമാണ്. ഏതാനും ചിലരുടെ പേരുകൾ മറച്ചുവെച്ചായിരുന്നു പട്ടിക പ്രചരിപ്പിച്ചതും. പോലീസിന്റെ ഏതോ ഒരു ഗ്രൂപ്പിൽ നിന്നാണ് വിവരങ്ങൾ ചോർത്തിയതെന്നാണ് നിഗമനം.
വെള്ളിയാഴ്ച രാത്രി പത്ത് മണി മുതൽ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശനിയാഴ്ച വിദേശത്തുനിന്നടക്കമുള്ളവർ ഇതിന്റെ നിജസ്ഥിതി തേടി പരിഭ്രാന്തിയോടെ ബന്ധുക്കൾക്കും മറ്റും ഫോൺ ചെയ്യുകയും ചെയ്തു. രോഗബാധ സ്ഥിരീകരിച്ച ഒരു സ്ത്രീയുടെ ഫോണിലേക്ക് ബന്ധുക്കളുടെയും അയൽവാസികളുടെയും നൂറുകണക്കിന് വിളികളാണ് എത്തിയത്. രോഗബാധ ഉണ്ടായതെങ്ങനെയും മറ്റും ആരാഞ്ഞായിരുന്നു വിളികളേറെയും. മറ്റു ചിലരാകട്ടെ ആശങ്ക പ്രകടിപ്പിക്കുകയും നാട്ടിൽ നിന്ന് തന്നെ പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശല്യം സഹിക്ക വയ്യാനാകാതെ ഇവർ ഫോൺ ഓഫ് ചെയ്തുവെങ്കിലും ബന്ധുക്കളുടെ ഫോണുകളിലേക്കും വിളി വന്നു. ഇതോടെ നമ്പർ തന്നെ മാറ്റേണ്ട ഗതികേടിലായി ഇവർ.


കാസർകോട്ടെ കൊറോണബാധിതരുടെ ഫോൺനമ്പറും വിവരങ്ങളും ചോർന്നു, വിലാസമടക്കമുള്ള  പട്ടിക സമൂഹ മാധ്യമങ്ങളിൽ, ജില്ലാ മെഡിക്കൽ ഓഫിസർ പരാതി നൽകി, ഉന്നതതല അന്വേഷണം വേണമെന്ന് എം എൽ എ, കടുത്ത മനഷ്യാവകാശലംഘനമെന്നും ആരോപണം

രോഗ ലക്ഷണങ്ങളുള്ളവർ അടിക്കടി പുറത്തിറങ്ങി നടന്നാൽ പേരുവിവരം വെളിപ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇതാകട്ടെ നല്ല മനസ്ഥിതിയോടെ ആയിരുന്നു. ലക്ഷണങ്ങളുള്ളവർ പുറത്ത് കറങ്ങി നടക്കുന്നത് ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. എന്നാൽ ഇതിനു തൊട്ടുപിന്നാലെ ജില്ലയിലെ രോഗബാധിതരുടെ പട്ടിക മുഴുവൻ പ്രചരിപ്പിക്കുകയായിരുന്നു. തങ്ങൾക്കു വേണ്ടപ്പെട്ടവരുടെ വിവരങ്ങൾ എഡിറ്റ് ചെയ്തു മാറ്റിയശേഷം ബാക്കിയുള്ളവ എടുത്തു പ്രചരിപ്പിക്കുകയായിരുന്നു.

രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നും പൊലീസിന് കൈമാറുന്നത്.  ഇവരുടെ ചലനങ്ങൾ നിരീക്ഷിക്കുന്നതിനും തുടർ നടപടി കൈക്കൊള്ളുന്നതിനുമാണ് എങ്ങനെ വിവരം കൈമാറുന്നത്. എന്നാൽ എങ്ങനെയാണ് പട്ടിക ചോർന്നതെന്നു അറിയില്ലെന്നാണ് ജില്ലാ മെഡിക്കൽ ഓഫിസർ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫിസർ പോലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് എൻ എ നെല്ലിക്കുന്ന് എം എൽ എ ആവശ്യപ്പെട്ടു.

Summary: Coronavirus: Patinets details in social media, MLA wants highlevel enquiry
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia