മാര്‍ച്ച് 31 വരെയുള്ള രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി; കടുത്ത നടപടികളിലേക്ക് നീങ്ങുന്നത് ട്രെയിന്‍ യാത്രയിലൂടെ കോവിഡ് 19 പകരുന്നത് ഒഴിവാക്കാന്‍
Mar 22, 2020, 14:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 22.03.2020) മാര്‍ച്ച് 31 വരെയുള്ള രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിലാണ് റെയില്‍വെ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പുറപ്പെടുന്ന ട്രെയിനുകളാണ് റദ്ദാക്കുക.
ഞായറാഴ്ച രാത്രി 12മണിക്ക് ശേഷം സര്‍വീസുകള്‍ നടത്താന്‍ പാടില്ല. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ സര്‍വീസ് അവസാനിപ്പിക്കും. ട്രെയിന്‍ യാത്രയിലൂടെ കോവിഡ് 19 പകരുന്നത് ഒഴിവാക്കാനാണു കടുത്ത നടപടികളിലേക്കു റെയില്‍വേ നീങ്ങുന്നത്. ഘട്ടം ഘട്ടമായി റെയില്‍വേ സ്റ്റേഷനുകള്‍ ഒഴിപ്പിക്കാനും നിര്‍ദേശം നല്‍കും.
ജാര്‍ഖണ്ഡ്, ബംഗാള്‍ സര്‍ക്കാരുകള്‍ തങ്ങളുടെ സംസ്ഥാനങ്ങളിലേക്കുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും അടിയന്തരമായി നിര്‍ത്തി വയ്ക്കണമെന്നു റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈജബല്പൂര് ഗോള്‍ഡന്‍ എക്സ്പ്രസിലെ നാലു യാത്രക്കാര്‍ക്കും, ആന്ധ്ര സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസിലെ എട്ടുപേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.
Keywords: Coronavirus Pandemic Live Updates: Railways Cancels All Passenger Trains Till March 31, India Reports 6 Coronavirus Deaths, New Delhi, News, Railway, Cancelled, Health, Health & Fitness, Trending, Passengers, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.