കൊറോണ വൈറസ്; കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കി
Feb 12, 2020, 18:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 12.02.2020) ചൈനയില്‍ പടര്‍ന്ന കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കി. ഇവിടെ വന്നിറങ്ങുന്ന യാത്രക്കാരെ മൂന്ന് ഘട്ടങ്ങളിലായി പരിശോധനയ്ക്ക് വിധേയമാക്കും. ആഭ്യന്തര ടെര്‍മിനല്‍, അന്താരാഷ്ട്ര ടെര്‍മിനല്‍ എന്നിവിടങ്ങളില്‍ രണ്ട് ഹെല്‍പ്പ് ഡെസ്‌കുകളിലായി യാത്രക്കാരെ 24 മണിക്കൂറും സ്‌ക്രീന്‍ചെയ്യും. ഇതിനായി ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരടങ്ങിയ രണ്ട് മെഡിക്കല്‍ സംഘം പ്രവര്‍ത്തനമാരംഭിച്ചു.
ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) എന്നിവയുടെ നേതൃത്വത്തിലാണ് ആരോഗ്യസുരക്ഷാക്രമീകരണം ഒരുക്കിയത്. കളക്ടര്‍ ടി.വി.സുഭാഷിന്റെ നിര്‍ദേശപ്രകാരം അസി. കളക്ടര്‍ ഡോ. ഹാരിഷ് റഷീദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.നാരായണ നായ്ക്, ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസറും ഡെപ്യൂട്ടി ഡി.എം.ഒ.യുമായ ഡോ. എം.കെ.ഷാജ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.വി.ലതീഷ് എന്നിവര്‍ വിമാനത്താവളം സന്ദര്‍ശിച്ചിരുന്നു. കിയാല്‍ എം.ഡി. വി.തുളസീദാസ്, കിയാല്‍ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ താരിഖ് ഹുസൈന്‍ ഭട്ട് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് പുതിയ സംവിധാനമേര്‍പ്പെടുത്തിയത്.
വിമാനത്താവളത്തിലെ നിരീക്ഷണ സംവിധാനം വിലയിരുത്തുന്നതിനായി മന്ത്രി കെ.കെ.ശൈലജ നേരത്തെ വിമാനത്താവളം സന്ദര്‍ശിച്ചിരുന്നു.
ആദ്യഘട്ടത്തില്‍ യാത്രാവിവരം, യാത്രചെയ്ത രാജ്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനായി യാത്രക്കാരില്‍നിന്ന് സെല്‍ഫ് ഡിസ്‌ക്ലോസിങ് പ്രൊഫോര്‍മയില്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിക്കും. രോഗബാധിത പ്രദേശങ്ങളില്‍ യാത്രചെയ്തവരെ രണ്ടാംഘട്ട സ്‌ക്രീനിങ്ങിന് വിധേയമാക്കും.
രണ്ടാംഘട്ടത്തില്‍ രോഗബാധിത പ്രദേശങ്ങളില്‍ യാത്രചെയ്തവരെ 'തെര്‍മല്‍ സ്‌കാനിങ്' സംവിധാനം ഉപയോഗിച്ച് പരിശോധിക്കും. രോഗലക്ഷണമില്ലാത്തവര്‍ക്ക് ത്രീലെയര്‍ മാസ്‌ക് നല്‍കും. ഇവര്‍ക്ക് സ്വകാര്യ വാഹനത്തില്‍ യാത്രചെയ്യാനും 28 ദിവസം വീട്ടുനിരീക്ഷണത്തില്‍ (ഹോം ക്വാറന്റൈന്‍) കഴിയാനുള്ള നിര്‍ദേശം നല്‍കും. രണ്ടാംഘട്ട പരിശോധനയില്‍ രോഗലക്ഷണമുള്ളവരെ കണ്ടെത്തുകയാണെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. ഇവരെ ഡോക്ടര്‍ പരിശോധിക്കുകയും എന്‍95 മാസ്‌ക് നല്‍കി ആരോഗ്യ വകുപ്പിന്റെ 'കനിവ് 108' ആംബുലന്‍സില്‍ ജില്ലയില്‍ തയ്യാറാക്കിയിട്ടുള്ള ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുകയുംചെയ്യുമെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.
Keywords: Kannur, Kerala, News, Health, Airport, Coronavirus; Observation tighten in Kannur Airport.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.