കേരളത്തില്‍ കൊറോണ രോഗം സ്ഥിരീകരിച്ച 3പേരും സുഹൃത്തുക്കളും ഒരേ ക്ലാസിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.02.2020) കേരളത്തില്‍ കൊറോണ രോഗം സ്ഥിരീകരിച്ച മൂന്നുപേരും സുഹൃത്തുക്കളും ഒരേ ക്ലാസിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമാണെന്ന് സ്ഥിരീകരണം. ഇവര്‍ ഒരുമിച്ചാണ് ചൈനയില്‍നിന്നു തിരിച്ചെത്തിയത്. സംസ്ഥാനത്തെയും രാജ്യത്തെയും മൂന്നാമത്തെ കൊറോണ ബാധ കേസാണിത്.

നാലുദിവസം മുമ്പാണ് കേരളത്തില്‍ ആദ്യമായി കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. തൃശൂരിലെ വിദ്യാര്‍ത്ഥിനിക്കാണ് ആദ്യമായി കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. ഈ കുട്ടി ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ ഐസെലേഷന്‍ വാര്‍ഡില്‍ കഴിയുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കേരളത്തില്‍ കൊറോണ രോഗം സ്ഥിരീകരിച്ച 3പേരും സുഹൃത്തുക്കളും ഒരേ ക്ലാസിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും

രണ്ടാമത് ആലപ്പുഴയില്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വുഹാനില്‍ നിന്നുമെത്തിയതാണ് ഈ വിദ്യാര്‍ത്ഥിനിയും. ഈ കുട്ടിയും ഇപ്പോള്‍ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുകയാണ്. ആരോഗ്യനില തൃപ്തികരമാണ്.

മൂന്നാമതായി കാസര്‍കോടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വുഹാനില്‍നിന്നു തിരിച്ചെത്തിയ ഒരു വിദ്യാര്‍ഥിക്ക് കൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയാണ് സ്ഥിരീകരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ട അഞ്ചു പേര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് വുഹാനിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച വരെ 104 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണു രോഗബാധ സ്ഥിരീകരിച്ചിരുന്നത്. ഇതോടെ സംസ്ഥാനത്ത് മൂന്നു പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Keywords:  Coronavirus Live News: Task force set up, 3 confirmed cases from Kerala, Thiruvananthapuram, News, Students, Health, Health & Fitness, Health Minister, Hospital, Treatment, Report, Kanhangad, Kerala.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia