രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 490 കടന്നു; ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ കേരളത്തില്‍; 548 ജില്ലകള്‍ അടച്ചുപൂട്ടലിലേക്ക്; മരണ സംഖ്യ 10

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 24.03.2020) രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 490 കടന്നു. കേന്ദ്രഭരണ പ്രദേശങ്ങളിലടക്കം ഇന്ത്യയില്‍ 492 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച 492 പേരില്‍ 75 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് 30 സംസ്ഥാനങ്ങളിലെ 548 ജില്ലകള്‍ പരിപൂര്‍ണ അടച്ചുപൂട്ടലിലേക്ക്. അതിനിടെ രാജ്യത്ത് പത്താമത്തെ മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളിലുമടക്കം അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുകയായിരുന്നു.

മണിപ്പൂരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തു. യു കെയില്‍ നിന്നും എത്തിയ 23കാരിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാളിലും ഹിമാചല്‍ പ്രദേശിലും തിങ്കളാഴ്ച ഓരോ മരണങ്ങളുണ്ടായി. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. ആഭ്യന്തര വിമാന സര്‍വീസുകളടക്കം കേന്ദ്രം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 490 കടന്നു; ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ കേരളത്തില്‍;  548 ജില്ലകള്‍ അടച്ചുപൂട്ടലിലേക്ക്; മരണ സംഖ്യ 10

ഡെല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, കര്‍ണാടക, പഞ്ചാബ്, ആന്ധ്രപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, മധ്യപ്രദേശ്, തമിഴ്നാട്, കേരളം, ഹരിയാന, ബിഹാര്‍, ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം, ത്രിപുര, ഗോവ, നാഗാലാന്‍ഡ്, മണിപ്പൂര്‍, ജാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, മേഘാലയ, ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍, ചണ്ഡീഗഢ്, ലഡാക്ക് എന്നീ സംസ്ഥാനങ്ങള്‍ പരിപൂര്‍ണമായി അടച്ചു. നിലവില്‍ സിക്കിമിലും മിസോറാമിലും മാത്രമാണ് ഇതുവരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്ത പ്രദേശങ്ങള്‍.

നിലവിലെ റിപ്പോര്‍ട്ടുകളനുസരിച്ച് കൊറോണ സ്ഥിരീകരിച്ച കണക്കുകള്‍ ഇങ്ങനെ;

കേരളം- 95, മഹാരാഷ്ട്ര -101,കര്‍ണാടക -37,ഉത്തര്‍പ്രദേശ് -33

രാജസ്ഥാന്‍ -33, തെലങ്കാന -32,ഡല്‍ഹി- 31,ഗുജറാത്ത്- 33

ഹരിയാന -26, പഞ്ചാബ്- 21, ലഡാക്-13, തമിഴ്‌നാട്- 12

ആന്ധ്രപ്രദേശ് -7, വെസ്റ്റ്ബംഗാള്‍ -7, മധ്യപ്രദേശ് -7, ഛത്തീസ്ഗഢ് -6

ജമ്മു -4, ഹിമാചല്‍ -3, ഉത്തരാഖണ്ഡ് -3, ബിഹാര്‍ -2

ഒഡീഷ -2, പോണ്ടിച്ചേരി -1, മണിപ്പൂര്‍ -1,

Keywords:  Coronavirus LIVE: 1st case in Manipur; 101 in Maharashtra, 33 in Gujarat, New Delhi, News, Report, Dead, Hospital, Treatment, Health, Health & Fitness, Trending, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia