സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു, രോഗബാധിതരുടെ എണ്ണം 105 ആയി; ആരോഗ്യപ്രവര്‍ത്തകയും ആശുപത്രിയില്‍, കാസർകോട്ട് ആറുപേർക്കും രോഗബാധ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം  (www.kvartha.com 24.03.2020) ആരോഗ്യപ്രവർത്തക അടക്കം സംസ്ഥാനത്ത് പുതിയതായി 14 പേര്‍ക്ക് കൂടി  കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിൽ ആറു പേർക്കും കോഴിക്കോട് ജില്ലയിൽ രണ്ടു പേർക്കുമാന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരിൽ എട്ടു പേർ ദുബൈയിൽ നിന്നും എത്തിയവരാണ്. ഒരാൾ ഖത്തറിൽ നിന്നും ഒരാൾ  യു കെയിൽ നിന്നിം വന്നവരാണ്. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 105 ആയി ഉയർന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു, രോഗബാധിതരുടെ എണ്ണം 105 ആയി; ആരോഗ്യപ്രവര്‍ത്തകയും ആശുപത്രിയില്‍, കാസർകോട്ട് ആറുപേർക്കും രോഗബാധ

കാസർകോട്ട് ഒരു ഐ ജിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം ഉണ്ട്. എന്നും പലയിടങ്ങളിലും അനേവശ്യ യാത്ര ഉണ്ടായി.  ഇത്തരം നടപടി ഇനി അംഗീകരിക്കില്ല. നിയന്ത്രണം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. സാഹചര്യം മുതലെടുക്കാൻ ആരും ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സാധനവില കൂട്ടി വിറ്റാൽ ഒരു ദാക്ഷിണ്യവുമില്ലാത്ത നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Summary: Coronavirus: Kerala reports 14 new cases

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia