കൊറോണ:രോഗമുക്തി നേടിയവര്‍ ഏറെയും കേരളത്തില്‍, മരണനിരക്കും കുറവ്, ലോകമെങ്ങും ചർച്ചയായി മലയാളത്തിന്റെ പ്രതിരോധ പ്രവർത്തനം
Apr 6, 2020, 13:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 06.04.2020) ലോകത്തെ പിടിച്ചുലച്ച കൊറോണ വൈറസ് വ്യാപനത്തിനെതിരെ പൊരുതുന്ന കൊച്ചു കേരളത്തിന്റെ മാതൃക ലോകമെങ്ങും ചർച്ചയാകുന്നു. കോവിഡ് രോഗ ബാധിതരിൽ ഏറ്റവുമധികം പേര് രോഗമുക്തി നേടിയത് കേരളത്തിലാണെന്ന പുതിയ റിപോപ്പർട്ട് പുറത്തുവന്നു. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ 25 കേസുകളില്‍ 84% പേരും രോഗമുക്തി നേടിയെന്നാണ് കണക്കുകള്‍ വ്യക്തമാകുന്നത്.
മാര്‍ച്ച് ഒമ്പതിനും 20-നുമിടയിലാണ് ഇവര്‍ ചികിത്സ തേടിയത്. ആകെയുള്ള 314 പോസിറ്റീവ് കേസുകളില്‍ ഇതുവരെ 17% പേരാണ് രോഗത്തെ അതിജീവിച്ച് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു. കൊറോണ ഹോട്ട്സ്പോട്ട് വിശേഷിപ്പിക്കപ്പെട്ട കാസർകോട്ടും പത്തനംതിട്ടയിലും രോഗമുക്തി .നേടിയവർ ഉണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കേരളം നടപ്പാക്കിയ വിട്ടുവീഴ്ചയില്ല പ്രവർത്തനം തന്നെയാണ് ഇതിന് വഴിയൊരുക്കിയതെന്നും സൂചിപ്പിക്കുന്നു.
സാമൂഹിക അകലം പാലിക്കുന്നതിനൊപ്പം ആളുകൾ പുറത്തിറങ്ങുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. രാജ്യത്തെ മറ്റേത് സംസ്ഥാനത്തേക്കാളും കാര്യക്ഷമമായും കാർക്കശ്യത്തോടെയും സാമൂഹിക അകലം പാലിക്കാൻ സാധിച്ചു. കൊറോണ വൈറസ് വ്യാപിച്ച മഹാരാഷ്ട്രയില്‍ 5.5% പേരാണ് രോഗമുക്തി നേടിയത്. അതായത് 35 പേര്. ഡല്‍ഹിയില്‍ 4.04% (18പേര്)പേരും രോഗമുക്തി നേടി.
രോഗമുക്തിയുടെ കാര്യത്തിൽ മാത്രമല്ല മരണ നിരക്കും കേരളത്തിൽ വളരെ കുറവാണ്. മഹാരാഷ്ട്രയില്‍ ശനിയാഴ്ച രാത്രി വരെ 32 പേരാണ് മരിച്ചത്. ഡല്‍ഹി- 6. തെലങ്കാന, മധ്യപ്രദേശ്-11 വീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്ക്. രോഗബാധ കുറവ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിലാകട്ടെ കേരളത്തേക്കാൾ മരണനിരക്കുണ്ട് താനും.
കൊറോണ സ്ഥിരീകരിക്കുന്നവരെ റൂട്ട് മാപ്പ് തയ്യാറാക്കി ആയിരക്കണക്കിനാളുകളെ ക്വാറന്റൈനില്‍ നിരീക്ഷണത്തിലാക്കിയത് കേരളത്തിലെ പൊടുന്നനെ വർധിക്കാതിരിക്കാൻ കാരണമായി. അതേസമയം സമ്പർക്കങ്ങളിലൂടെ അസുഖം പടരുന്നത് ആരോഗ്യവകുപ്പ് ഏറെ ഗൗരവത്തോടെ കണക്കിലെടുത്തിട്ടുണ്ട്. ഈയൊരു സാഹചര്യം ഒഴിവാക്കാൻ വരും ദിവസങ്ങളിൽ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് കൊറോണ രോഗമുക്തി നേടിയ ഏറ്റവും പ്രായം കൂടിയ ആളുകൾ റാന്നിയിലെ ദമ്പതികളായിരുന്നു. ലരില്‍ കോവിഡ് വൈറസ് കുറച്ചു കാലം നിഷക്രിയമായി തുടര്‍ന്ന് രോഗം തിരികെ വരാനുള്ള സാധ്യതയുണ്ട് ഇത് കണക്കിലെടുത്താണ് ചുരുങ്ങിയത് ഒമ്പതു തവണ ടെസ്റ്റ് നടത്തി കേരളം മാതൃകയായത്.
ലോകാരോഗ്യ സംഘടനയുടെ കൃത്യമായ ചട്ടങ്ങള്‍ പാലിച്ചാണ് കേരളത്തിലെ കൊറോണ ചികിത്സയെന്നും രോഗികള്‍ക്ക് അധികം സമ്മര്‍ദ്ദം കൊടുക്കാത്ത അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്നും ആരോഗ്യ മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നു.
Summary: Coronavirus: Kerala Model prevention appreciated by WHO

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.