കാസര്‍കോട് സ്ഥിതി അതീവ ഗൗരവതരം, കൂടുതൽ കരുതൽ വേണ്ടി വരും, നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ നിയമ നടപടിയെന്ന് മുഖ്യമന്ത്രി
Mar 20, 2020, 19:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 20.03.2020) കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കാസർകോട്ട് കൂടുതൽ കരുതൽ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുബൈയിൽ നിന്നും എത്തിയ രണ്ടു പേർക്കും രോഗിയുടെ ബന്ധുക്കൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദേശത്തുനിന്നും വന്ന വ്യക്തി നിയന്ത്രണങ്ങൾ പാലിക്കാത്തതാണ് കാസർകോട്ട് പ്രശ്നം രൂക്ഷമാക്കിയത്. വിദേശത്തുനിന്നും വന്ന വ്യക്തി പൊതു ഗതാഗത സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുകയും ഫുട്ബാൾ മത്സരം കാണാൻ പോകുകയും ചെയ്തു. കോവിഡ് ബാധിതന്‍ വലിയ തോതില്‍ സമൂഹത്തില്‍ യായ്ത ചെയ്തിട്ടുണ്ട്. വിവാഹങ്ങള്‍, ഫുട്‌ബോള്‍ മത്സരം, സ്വകാര്യ ചടങ്ങുകള്‍ എന്നിവയില്‍ ഇയാള്‍ പങ്കെടുത്തു. രണ്ട് എംഎല്‍എമാര്‍ നിരീക്ഷണത്തിലാണ്. ഇയാള്‍ ഒരാളെ ഷേക് ഹാന്റ് ചെയ്തു, മറ്റൊരു എംഎല്‍എയെ കെട്ടിപ്പിടിച്ചു. ഇതേത്തുടര്‍ന്ന് ഇവരിപ്പോള്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അധികൃതർ ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നിയമ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടകം അതിർത്തികളിൽ ഇനി മുതൽ പരിശോധന കർക്കശമാക്കും. ആറുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ഒരാഴ്ച അവധി പ്രഖ്യാപിച്ച് മുഖ്യന്ത്രി പിണറായി വിജയന്‍. ഒരാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും. ആരാധനാലയങ്ങള്‍ രണ്ടാഴ്ച അടച്ചിടണം. ക്ലബുകളും അടയ്ക്കണം. കടകള്‍ രാവിലെ 11 മുതല്‍ അഞ്ചുവരെ മാത്രമേ തുറക്കാന്‍ പാടുള്ളുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
Summary: Coronavirus: Kasargod need more attention: Chief Minister Pinarayi Vijayan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.