കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ മള്‍ട്ടി പര്‍പ്പസ് വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 18.04.2020) കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ മള്‍ട്ടി പര്‍പ്പസ് (വിവിധോദ്ദേശ്യ) വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. കുഷ്ഠ രോഗത്തിനെതിരെയും ആളുകളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വേണ്ടിയും ഉപയോഗിക്കുന്ന എംഡബ്ല്യൂ വാക്‌സിനാണ്(MW vaccine) കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ സഹായകമാകുമോ എന്ന് പരീക്ഷിക്കുന്നതെന്ന് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്‌ഐആര്‍) അറിയിച്ചു.

'കുഷ്ഠരോഗത്തിനെതിരെ ഫലപ്രദമായി ഉപയോഗിക്കപ്പെട്ട എംഡബ്ല്യൂ വാക്‌സിനില്‍ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുവാദത്തോടെ ഇതിനോടകം തന്നെ പരീക്ഷണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. വാക്‌സിന്‍ നിര്‍മിക്കുക എന്നത് ഒരു നീണ്ട പ്രക്രിയയാണ്. ഗവേഷണങ്ങള്‍ പുരോഗമിക്കുന്നു. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വാക്‌സിനുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇനി രണ്ട് ഇടങ്ങളില്‍ നിന്നുള്ള അനുവാദം കൂടി ലഭിക്കാനുണ്ട്. അതുകൂടി ലഭിച്ചാല്‍ ഞങ്ങള്‍ ട്രയല്‍ ആരംഭിക്കും. അടുത്ത ആറാഴ്ചയ്ക്കകം തന്നെ ഫലം അറിയാന്‍ സാധിക്കും' എന്ന് സിഎസ്‌ഐആര്‍ ഡയറക്ടര്‍ ജനറല്‍ ശേഖര്‍ മാണ്ഡെ വ്യക്തമാക്കി.

കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ മള്‍ട്ടി പര്‍പ്പസ് വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

'വൈറസിന്റെ ഉത്ഭവവും വ്യാപനവും കണ്ടെത്താനായി ജീനോം സ്വീക്വന്‍സിങ് നടത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതിലൂടെ വൈറസിനു പരിവര്‍ത്തനം സംഭവിക്കുന്നുണ്ടോയെന്നും അതിനെതിരെ ഉപയോഗിക്കുന്ന മരുന്നുകളെ പ്രതിരോധിക്കുന്നുണ്ടോ എന്നും മനസ്സിലാക്കാനാകും. പുനെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇതുവരെ 25 സീക്വന്‍സിങ് നടത്തി. സിഎസ്‌ഐആര്‍ രണ്ടു ലാബുകളിലായി 30 സീക്വന്‍സിങ് ആണ് നടത്തിയത്. 500-1000 സീക്വന്‍സിങ് വരെ അടുത്ത രണ്ട് ആഴ്ചകളില്‍ നടത്താനാണ് തീരുമാനം' എന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിന്റെ ആറു മുതല്‍ ഏഴു വരെ വകഭേദങ്ങളാണ് ലോകത്തുള്ളത്. കൂടുതല്‍ സീക്വന്‍സിങ് നടത്തുന്നതിലൂടെ അതിലേതൊക്കെയാണ് ഇന്ത്യയില്‍ ഉള്ളതെന്ന് കണ്ടെത്താനാകുമെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് 19 മഹാമാരിയ്‌ക്കെതിരെ ഒരു പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ ഏറ്റവും കുറഞ്ഞത് 12 മാസമെങ്കിലും വേണ്ടിവരുമെന്നാണു ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കുകൂട്ടല്‍. നിലവില്‍ 22 ലക്ഷത്തോളം ആളുകളെ ബാധിച്ചതും 1.5 ലക്ഷത്തോളം ആളുകളുടെ ജീവന്‍ കവര്‍ന്നതുമായ മഹാമാരിയെ പിടിച്ചുകെട്ടാന്‍ വാക്‌സിന്‍ വികസിപ്പിക്കുന്നതിലുള്ള പ്രവര്‍ത്തനങ്ങളിലാണ് യുഎസ്, ചൈന ഉള്‍പ്പെടെയുള്ള പല ലോകരാജ്യങ്ങളും. ഇന്ത്യയില്‍ ഇതുവരെ 480 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു. 13,000 ല്‍ അധികം ആളുകള്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

Keywords:  Coronavirus - India Testing Multi-Purpose Vaccine In Fight Against COVID-19, New Delhi, News, Health & Fitness, Health, Researchers, Trending, Report, China, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia