കൊറോണ: ഇന്ത്യ അപകട മേഖലയില്‍ തന്നെയെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്, അതിവേഗ പരിശോധന സംവിധാനം ഏര്‍പ്പെടുത്തണമെന്നും വിദഗ്ധർ
Apr 6, 2020, 23:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com 06.04.2020) കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ അപകട മേഖലയിൽ തന്നെയാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ലോക്ഡൗണ്‍ പ്രഖ്യാപിക്കുക വഴി വൈറസ് പരക്കുന്നത് കുറക്കാന്‍ സാധിച്ചുവെന്നത് ശരിയാണ്. എന്നാല്‍, വ്യാപനം നിലക്കുന്ന ഘട്ടത്തിലായിട്ടില്ല. കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോഴും വര്‍ധിക്കുന്നതിനാൽ പൊടുന്നനെ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് രോഗത്തിന്റെ സാർവത്രിക വ്യാപനത്തിന് വഴിയൊരുക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ലോക്ക് ഡൗണിന്റെ കൃത്യമായ ഫലം മനസ്സിലാക്കണമെങ്കില്‍ പരിശോധനകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും ഇവർ സൂചിപ്പിച്ചു.
പരിശോധനകളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിപ്പിക്കുകയും അതിവേഗ പരിശോധന സംവിധാനം ഏര്‍പ്പെടുത്തുകയും വേണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ലോക്ക് ഡൌൺ 13 ദിവസം പിന്നിടുമ്പോഴും രോഗബാധ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ ജോയന്റ് സെക്രട്ടറി ലെവ് അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യ ഇപ്പോഴും അപകട മേഖല തരണം ചെയ്തിട്ടില്ല. വ്യാപക പരിശോധന നടത്തിയാലേ യഥാര്‍ഥ ചിത്രം വ്യക്തമാവൂ.
സമൂഹ വ്യാപനമെന്ന മൂന്നാം ഘട്ടത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്ന് സര് ഗംഗാ റാം ആശുപത്രിയിലെ പ്രമുഖ ശ്വാസകോശ രോഗ വിദഗ്ധന്‍ അരവിന്ദ് കുമാര്‍ പറഞ്ഞു. സമ്പർക്കത്തിലൂടെയോ വൈറസ് ബാധിത മേഖലയില്‍ യാത്ര ചെയ്ത ചരിത്രമോ ഇല്ലാത്തവര്‍ക്കും കോവിഡ് ബാധിക്കുന്നു എന്നത് സമൂഹ വ്യാപന അടയാളമാണെന്ന് ഡോ. അരവിന്ദ് ചൂണ്ടിക്കാട്ടി. ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യത്തില്‍ അര്‍ഥമില്ല. കേസുകളുടെയും മറ്റും കാര്യത്തിൽ ഇന്ത്യ ആരോഹണ നിലയിലാണ്. ഇക്കാര്യം കൂടി ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
Summary: Coronavirus: India still in critical stage says experts

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.