കൊറോണ: ഇന്ത്യ അപകട മേഖലയില്‍ തന്നെയെന്ന് വിദഗ്​ധരുടെ മുന്നറിയിപ്പ്​, അ​തി​വേ​ഗ പ​രി​ശോ​ധ​ന സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തണമെന്നും വിദഗ്ധർ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 06.04.2020) കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ അപകട മേഖലയിൽ തന്നെയാണെന്ന് വിദഗ്‌ധരുടെ മുന്നറിയിപ്പ്. ലോ​ക്​​ഡൗ​ണ്‍ പ്രഖ്യാപിക്കുക വഴി വൈ​റ​സ് പ​ര​ക്കു​ന്ന​ത്​ കു​റ​ക്കാ​ന്‍ സാ​ധി​ച്ചുവെന്നത് ​ശ​രി​യാ​ണ്. എ​ന്നാ​ല്‍, വ്യാ​പ​നം നി​ലക്കുന്ന ഘട്ടത്തിലായിട്ടില്ല. കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​പ്പോ​ഴും വ​ര്‍​ധി​ക്കു​ന്നതിനാൽ പൊടുന്നനെ ലോ​ക്​​ഡൗ​ണ്‍ പി​ന്‍​വ​ലി​ക്കു​ന്ന​ത്​  രോഗത്തിന്റെ സാർവത്രിക വ്യാപനത്തിന് വഴിയൊരുക്കുമെന്നും വി​ദ​ഗ്​​ധ​ര്‍ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കു​ന്നു. ലോക്ക് ഡൗണിന്റെ കൃ​ത്യ​മാ​യ ഫ​ലം മ​ന​സ്സി​ലാ​ക്ക​ണ​മെ​ങ്കി​ല്‍ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം ഇ​നി​യും വ​ര്‍​ധി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഇവർ സൂചിപ്പിച്ചു.


കൊറോണ: ഇന്ത്യ അപകട മേഖലയില്‍ തന്നെയെന്ന് വിദഗ്​ധരുടെ മുന്നറിയിപ്പ്​, അ​തി​വേ​ഗ പ​രി​ശോ​ധ​ന സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തണമെന്നും വിദഗ്ധർ

പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം പ​തി​ന്മ​ട​ങ്ങ്​ വ​ര്‍​ധി​പ്പി​ക്കു​ക​യും അ​തി​വേ​ഗ പ​രി​ശോ​ധ​ന സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ക​യും വേ​ണ​മെ​ന്ന്​ വി​ദ​ഗ്​​ധ​ര്‍ അഭിപ്രായപ്പെടുന്നു. ലോക്ക് ഡൌൺ 13 ദിവസം പിന്നിടുമ്പോഴും രോഗബാധ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ജോ​യ​ന്‍​റ്​ സെ​ക്ര​ട്ട​റി ലെവ് അ​ഗ​ര്‍​വാ​ള്‍ പ​റ​ഞ്ഞു. ഇ​ന്ത്യ ഇ​പ്പോ​ഴും അ​പ​ക​ട മേ​ഖ​ല ത​ര​ണം ചെ​യ്​​തി​ട്ടി​ല്ല. വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യാലേ യ​ഥാ​ര്‍​ഥ ചി​ത്രം വ്യ​ക്​​ത​മാ​വൂ.


കൊറോണ: ഇന്ത്യ അപകട മേഖലയില്‍ തന്നെയെന്ന് വിദഗ്​ധരുടെ മുന്നറിയിപ്പ്​, അ​തി​വേ​ഗ പ​രി​ശോ​ധ​ന സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തണമെന്നും വിദഗ്ധർ

സ​മൂ​ഹ വ്യാ​പ​ന​മെ​ന്ന മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്കാ​ണ്​ ഇ​ന്ത്യ നീ​ങ്ങു​ന്ന​തെ​ന്ന്​ സ​ര്‍ ഗം​ഗാ റാം ​ആ​ശു​പ​ത്രി​യി​ലെ പ്ര​മു​ഖ ശ്വാ​സകോ​ശ രോ​ഗ വി​ദ​ഗ്​​ധ​ന്‍ അ​ര​വി​ന്ദ്​ കു​മാ​ര്‍ പറഞ്ഞു. സമ്പർക്കത്തിലൂടെയോ വൈറസ് ബാധിത മേ​ഖ​ല​യി​ല്‍ യാ​ത്ര ചെ​യ്​​ത ച​രി​ത്ര​മോ ഇ​ല്ലാ​ത്ത​വ​ര്‍​ക്കും കോ​വി​ഡ്​ ബാ​ധി​ക്കു​ന്നു എ​ന്ന​ത്​ സ​മൂ​ഹ വ്യാ​പ​ന അ​ട​യാ​ള​മാ​ണെ​ന്ന്​ ഡോ. ​അ​ര​വി​ന്ദ്​ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​റ്റ​ലി, അ​മേ​രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യ​ത്തി​ല്‍ അ​ര്‍​ഥ​മി​ല്ല. കേ​സു​ക​ളു​ടെ​യും മറ്റും കാര്യത്തിൽ ഇന്ത്യ ആ​രോ​ഹ​ണ നി​ല​യി​ലാ​ണ്. ഇക്കാര്യം കൂടി ​ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും അ​​ദ്ദേ​ഹം പറഞ്ഞു.

Summary: Coronavirus: India still in critical stage says experts
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia