രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40,000ത്തിലേക്ക് അടുക്കുന്നു; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2,644 പുതിയ കേസുകളും 83 മരണവും
May 3, 2020, 14:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com. 03.05.2020) രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40,000ത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,644 പുതിയ കേസുകളും 83 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 39,980 ആയി. ആകെ മരണം 1,301 ല്‍ എത്തിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ആഴ്ച രാജ്യത്ത് 13,000 കൊവിഡ് കേസുകളും, 700 മരണവുമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 28,046 പേര് ചികിത്സയിലാണ്. ആകെ രോഗ ബാധിതരില്‍ 10,632 പേര് രോഗമുക്തരായി. രാജ്യത്തെ രോഗമുക്തരാകുന്നവരുടെ നിരക്ക് 26.59 ല്‍ എത്തിയതായും മന്ത്രാലയം വ്യക്തമാക്കി.
രാജ്യതലസ്ഥാനമായ ഡെല്‍ഹിയില്‍ ശനിയാഴ്ച മാത്രം 384 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഡെല്‍ഹിയില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 4,122 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്.

Keywords: Coronavirus India: Covid-19 India cases have risen to 39,980, New Delhi, News, hospital, Treatment, Dead, Report, Health, Health & Fitness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.