കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 1,000 പുതിയ കൊവിഡ് കേസുകള്‍; മരണം 23
Apr 17, 2020, 19:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 17.04.2020) കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 1,000 പുതിയ കൊവിഡ് കേസുകള്‍. 23 മരണവും സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 1007 പുതിയ കൊറോണ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി.
രാജ്യത്ത് രോഗമുക്തരാകുന്നവരുടെ കണക്ക് 13.06 ശതമാനത്തില്‍ നില്‍ക്കുകയാണ്. ഇതുവരെ 13,387 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1,079 പേര്‍ രോഗമുക്തരായി. കഴിഞ്ഞ ഏഴു ദിവസത്തിനിടെ രാജ്യത്ത് രോഗം ഇരട്ടിക്കുന്ന കണക്ക് 6.2 ശതമാനമാണ്. എന്നാല്‍ ലോക്ക് ഡൗണിനു മുമ്പ് മൂന്നു ദിവസത്തെ കണക്കോളം ഇതുവരും.
നിലവില്‍ എല്ലാ ശ്രദ്ധയും പതിപ്പിക്കുന്നത് കൊവിഡിനെതിരായ പുതിയ വാക്സിന്‍ വികസിപ്പിക്കാനാണ് എന്നതും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ 1,919 കോവിഡ് ആശുപത്രികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 1,73000 ഐസോലേഷന്‍ ബെഡുകളും 21,000 ബെഡുകള്‍ ഐസിയുവിലും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് അതിതീവ്രമായ ജില്ലകളിലും സംസ്ഥാനങ്ങളിലും അഞ്ച് ലക്ഷത്തോളം റാപിഡ് ആന്റിബോഡി ടെസ്റ്റിങ്ങ് കിറ്റ്സ് അയച്ചു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ 40 ശതമാനത്തോളം കുറവുണ്ടായി. ഇതുവരെയുള്ള വിലയിരുത്തലില്‍ രോഗ ബാധിതരായവരില്‍ 80 ശതമാനത്തോളം രോഗമുക്തരാകുകയും 20 ശതമാനം മാത്രമാണ് മരണത്തിന് കീഴടങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Coronavirus in India: Confirmed cases surge past 13,800; death toll 452, New Delhi, News, Press meet, Health, Health & Fitness, Health Minister, Trending, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.