കൊവിഡ്-19 സ്ഥിരീകരിച്ച എംഎല്‍എയുമായി കൂടിക്കാഴ്ച; ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ക്വാറന്റൈനില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹമ്മദാബാദ്: (www.kvartha.com 15.04.2020) കൊവിഡ്-19 സ്ഥിരീകരിച്ച എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തിയ സാഹചര്യത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ക്വാറന്റൈനില്‍ പ്രവേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച ഗുജറാത്തിലെ ജമാല്‍പൂര്‍ ഖാഡിയ എംഎല്‍എ ഇമ്രാന്‍ ഖെദവാലയുമായാണ് മുഖ്യമന്ത്രി വിജയ് രൂപാനി കൂടിക്കാഴ്ച നടത്തിയത്. ഇദ്ദേഹം കോണ്‍ഗ്രസ് എംഎല്‍എ ആണ്.

കൊവിഡ് ബാധിതനാണെന്ന് തിരിച്ചറിയുന്നതിന് തൊട്ടുമുമ്പാണ് ഇദ്ദേഹം മുഖ്യമന്ത്രിയും മറ്റ് രണ്ടു മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയത്. കൊവിഡ് 19 പരിശോധനയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ക്വാറന്റൈീനില്‍ പ്രവേശിച്ചത്. ഇതേതുടര്‍ന്ന് അടുത്ത ഒരാഴ്ചത്തേയ്ക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ സന്ദര്‍ശകരെ അനുവദിക്കില്ല.

കൊവിഡ്-19 സ്ഥിരീകരിച്ച എംഎല്‍എയുമായി കൂടിക്കാഴ്ച; ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ക്വാറന്റൈനില്‍

അതേസമയം ഇമ്രാന്‍ ഖേഡേവാല സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ പട്ടിക തയ്യാറാക്കി അവരേയും ക്വാറന്റൈനിലേക്ക് അയക്കാനുള്ള നീക്കത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. നേരത്തേ തന്നെ പനിബാധിച്ചിരുന്ന എംഎല്‍എ ചികിത്സയ്ക്ക് വിധേയമാകാതെ പല സ്ഥലങ്ങളില്‍ യാത്ര ചെയ്തും പലരുമായി സമ്പര്‍ക്കത്തിലാവുകയും ചെയ്തതിനുശേഷമാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് നല്‍കിയത്.

രോഗം സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കൊവിഡ് ബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന ഗാന്ധിനഗറിലെ എസ് വി പി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. എംഎല്‍എ ആരെല്ലാമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടു എന്നതിന്റെ വിവരം ശേഖരിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ അധികൃതര്‍.

മുഖ്യമന്ത്രിയുമായി എംഎല്‍എ കൂടിക്കാഴ്ച നടത്തിയതിന്റെ വീഡിയോകള്‍ പരിശോധിച്ചതില്‍ നിന്നും ഇരുവരും തമ്മില്‍ സുരക്ഷിതമായ അകലത്തിലാണ് ഇരുന്നിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പുറമേ ആരോഗ്യ, ആഭ്യന്തര മന്ത്രിമാരുമായും എം എല്‍ എ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഗുജറാത്തില്‍ ഇതുവരെ 617 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 55 പേര്‍ രോഗവിമുക്തരായപ്പോള്‍ 26 പേര്‍ മരണമടയുകയും ചെയ്തിരുന്നു. അതേസമയം ഗുജറാത്തിലും അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയിലും വെറും രണ്ടു ദിവസം കൊണ്ട് കേസുകളുടെ എണ്ണം ഇരട്ടിയായി മാറിയിരുന്നു.

Keywords:  Coronavirus: Gujarat CM Vijay Rupani in self-quarantine after meeting with Covid-19 positive MLA, Ahmedabad, News, Politics, Congress, Chief Minister, Meeting, MLA, hospital, Treatment, Health, Health & Fitness, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia