കൊറോണ രോഗവ്യാപനം ഏറ്റവും കൂടുതൽ കാസർകോട്ട്, സ്ഥിതി അതീവ ഗൗരവതരം, പ്രത്യേക നിരീക്ഷണം അനിവാര്യം, ലഭിച്ചിരിക്കുന്നത് പ്രാഥമിക കണക്കുകൾ, കാസർകോട്ടുകാർ നിയന്ത്രണത്തിന് വിധേയരാകണം, ആൾക്കൂട്ടം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി
Mar 23, 2020, 19:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 23.03.2020) കൊറോണ രോഗവ്യാപനം ഏറ്റവും കൂടുതൽ കാസർകോട്ടാണെന്നും അവിടുത്തെ സ്ഥിതി ഏറെ ജാഗ്രതയോടെയാണ് സർക്കാർ കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത 28 കേസുകളിൽ 19 പേരും കാസർകോട്ടാണ്. ഓരോ ദിവസം കഴിയുമ്പോഴും കാസർകോട്ടെ കണക്ക് കൂടുകയാണ്. പ്രാഥമിക ബന്ധം പുലർത്തിയവരും അവരുടെ കുടുംബാംഗങ്ങളും സംബന്ധിച്ച കണക്കാണ് പുറത്തു വന്നിട്ടുള്ളതു. ഇതിനു പുറമെ നേരിട്ട് ബന്ധം പുലർത്തിയവരെ നിരീക്ഷിച്ചു വരികയാണ്. നിയന്ത്രണങ്ങൾ പാലിക്കാൻ കാസർകോട്ടുകാർ തയാറാകണം. എന്നും അവിടെ നഗരത്തിൽ ആൾക്കൂട്ടം ഉണ്ടായി. എന്തുവന്നാലും ആൾക്കൂട്ടം അനുവദിക്കില്ല. കാസർകോട്ടെ വിഷയം പ്രത്യേക കേസ് ആയി കാണുകയാണ്.
കാസർകോട്ട് റിപ്പോർട്ട് ചെയ്ത കേസുകൾ കൂടുതലും ദുബൈയിൽ നിന്നും വന്നവരാണ്. നഗര മേഖലയിലാണ് രോഗബാധിതർ ഏറെയും.നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കാത്തപക്ഷം കടുത്ത നടപടി എടുക്കാൻ സർക്കാർ നിർബന്ധിതമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അഞ്ചു പേര്‍ കണ്ണൂരും രണ്ടു പേര്‍ എറണാകുളത്തും, പത്തനംതിട്ടയിലും തൃശൂരും ഒരോ ആള്‍ക്ക് വീതവും കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 25 പേര്‍ ദുബൈയില്‍ നിന്ന് എത്തിയവരാണെന്ന് അറിയിച്ചു. ഇതോടെ കേരളത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 95 ആയി. സംസ്ഥാനമെങ്ങും രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇതോടെ കേരളത്തിലാകെ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തുന്നുവെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാന അതിര്‍ത്തികള്‍ പൂർണമായും അടച്ചിടും. വിദേശത്തുനിന്നും വന്നവർക്കാണ് കാസർകോട്ട് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുടെ ബന്ധുക്കളും നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച വരെ 64,432 പേർ നിരീക്ഷണത്തിലാണ്. യാതൊരു കാരണവശാലും ആൾക്കൂട്ടം അനുവദിക്കില്ല. നിർദ്ദേശങ്ങൾ ലംഘിച്ചാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങും. ലോക്ക് ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ തിങ്കളാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും.
പൊതു ഗതാഗത സംവിധാനങ്ങള്‍ നിർത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആളുകള്‍ പുറത്തിറങ്ങരുത്. സ്വകാര്യ വാഹനങ്ങള്‍ തടയില്ല. പുറത്തിറങ്ങുന്നവര്‍ ശാരിരിക അകലം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എല്ലാ ജില്ലകളിലും കോവിഡ് ആശുപത്രി തുടങ്ങും. വിദേശത്തു നിന്നും വന്നവർക്ക് പ്രത്യേക ഐസലേഷൻ വാർഡ് തുറക്കും. വിദേശത്തുനിന്നും വരുന്നവർ യഥാസമയം വിവരം അറിയിക്കണം. വിദേശത്തു നിന്നുള്ളവരെ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെയും 14 ദിവസം നിരീക്ഷണത്തിൽ വെക്കും.
എല്ലാ കടകളും രാവിലെ ഏഴ് മാണി മുതൽ വൈകിട്ട് അഞ്ചു മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. ബാങ്കുകൾ രണ്ടു മണി വരെ മാത്രമേ പ്രവർത്തിക്കുകയുള്ളു. കറൻസി നോട്ടുകളും അണുവിമുക്തമാക്കാനുള്ള നടപടി കൈക്കൊള്ളും. ഇതിനായി റിസർവ് ബാങ്കിന്റെ സഹായം തേടും.
കലക്ടർമാർ കൃത്യമായ നടപടി കൈക്കൊള്ളണം. നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെങ്കിൽ 144 പ്രഖ്യാപിക്കും. ആവശ്യസേവനങ്ങൾ മാത്രമേ ഇനി ലഭിക്കുകയുള്ളു. ആവശ്യസാധണങ്ങൾ ഉറപ്പു വരുത്തും. ഭക്ഷ്യസാധനങ്ങൾ, മരുന്നുകൾ എന്നിവ കൃത്യമായി ഉറപ്പു വരുത്തും. ഹോം ഡെലിവറി ഉറപ്പു വരുത്തുമെന്നു അദ്ദേഹം അറിയിച്ചു.
Summary: Coronavirus: government will take Kasaragod as a special case, will start COVID19 Hospital

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.