ചാണകത്തിന്റെ ഒരു വിലയേ.... കൊറോണക്കാലത്തെ വിൽപ്പന: ഒരു കിലോക്ക് 500 രൂപ; വൈറസ് ബാധ തടയാന്‍ ഗോമൂത്രവും ചാണകവും വില്പനയ്ക്ക്
Mar 17, 2020, 17:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്‍ക്കത്ത: (www.kvartha.com 17.03.2020) ഒരു കിലോ ചാണകത്തിന് 500 രൂപ, ഒരു ലിറ്റർ ഗോമൂത്രത്തിനും ഇതേ വില. കേട്ടിട്ട് ഞെട്ടേണ്ട.. പശ്ചിമബംഗാളിലെ വിലയാണിത്. ഏതാനും മാസം മുമ്പ് ചക്കക്കും ചക്കക്കുരുവിനും കിട്ടാത്ത വിളയാണിപ്പോൾ ചാണകത്തിന്. ബംഗാളിൽ ഇവ കിട്ടണമെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ട അവസ്ഥയിലേക്കും മാറി. കൊറോണ വൈറസ് ബാധ തടയാൻ ചാണകവും ഗോമൂത്രവും ഫലപ്രദമാണെന്ന ഹിന്ദുമസഭയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇവ മരുന്നായി വിൽപ്പനക്ക് വെച്ചിരിക്കുന്നത്. കോവിഡ് 19ന് മരുന്നായി ചാണകവും ഗോമൂത്രവും 500 രൂപക്കാണ് വിൽക്കുന്നത്. പശ്ചിമ ബംഗാളിലെ ഡാംകുനിയിലാണ് ക്ഷീര കര്ഷകന് ചാണകവും ഗോമൂത്രവും കച്ചവടം നടത്തുന്നത്.
ഗോമൂത്രത്തിന് ഒരു ലിറ്ററിന് 500ഉം ചാണകം ഒരു കിലോയ്ക്ക് 500രൂപയുമാണ് ഈടാക്കുന്നതെന്ന് മാബുദ് അലി എന്നയാള്‍ കടയ്ക്ക് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡില്‍ പറയുന്നു. ഹിന്ദു മഹസാഭ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഗോമൂത്ര സംഗമത്തില്‍ നിന്നാണ് തനിക്ക് ഈ 'ഐഡിയ' ലഭിച്ചതെന്ന് അലി പറയുന്നു.'ഗോമൂത്രം കുടിക്കൂ, കൊറോണയില്‍ നിന്ന് രക്ഷപ്പെടൂ' എന്നാണ് അലിയുടെ പരസ്യ വാചകം. 'എനിക്ക് രണ്ടു പശുക്കളാണുള്ളത്. ഒരെണ്ണം ഇന്ത്യന്‍ പശുവും മറ്റേത് ജഴ്സിയും. പാല് വിറ്റാണ് ഉപജീവന മാര്‍ഗം കണ്ടെത്തുന്നത്. ഗോമൂത്ര സംഗമം ടിവിയില്‍ കണ്ടതിന് ശേഷം ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കൂടുതല്‍ പണമുണ്ടാക്കാന്‍ സാധിക്കുമെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു'- അലി വാര്‍ത്താഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു.
ജഴ്സി പശുവിന്റെ ചാണകത്തിനും മൂത്രത്തിനും വിലക്കുറവുണ്ട്. 300 രൂപയ്ക്കാണ് ഇത് വില്‍ക്കുന്നത്. ജഴ്സി പശു ഇന്ത്യന്‍ പശുവിനെപ്പോലെ ശുദ്ധമായ ഇനമല്ലെന്നും അതിന്റെ മൂത്രത്തിന് ഡിമാന്റ് ഇല്ലെന്നും അലി പറയുന്നു. കൊറോണ വൈറസ് ബാധയും വ്യാപനവും തടയാൻ ഡോക്ടർമാരെ കാണണമെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി അടക്കമുള്ളവർ ആവർത്തിക്കുമ്പോഴാണ് ഇത്തരം പ്രഹസനമെന്നതും ശ്രദ്ധേയമാണ്.
Summary: Coronavirus Effect: Cow dung, urine sell for Rs 500.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.