കൊറോണ: പ്രാകൃതരീതിയുമായി ഉത്തർപ്രദേശ് സർക്കാർ, തിരിച്ചെത്തിയ തൊഴിലാളികളെ കൂട്ടിയിരുത്തി രാസവസ്തു അടങ്ങിയ അണുനാശിനി തളിച്ചു, അധികൃതർക്കെതിരെ വിമർശനം
Mar 30, 2020, 15:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലഖ്നൗ: (www.kvartha.com 30.03.2020) സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്നു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ജന്മനാട്ടിൽ തിരിച്ചെത്തിയ തൊഴിലാളികളെ പ്രാകൃത പരിശോധനക്ക് വിധേയമാക്കി ഉത്തർപ്രദേശ് സർക്കാർ. തിങ്കളാഴ്ച സ്വന്തം നാട്ടിലെത്തിയ നൂറുകണക്കിന് തൊഴിലാളികളെ റോഡില്‍ കൂട്ടമായിരുത്തി അണുനാശിനി തളിക്കുകയായിരുന്നു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടിയെന്നന്നാണ് അധികൃതരുടെ വിശദീകരണം. തൊഴിലാളികളെ റോഡിൽ കൂട്ടിയിരുത്തി പരസ്യമായി അണുനാശിനി പൈപ്പുപയോഗിച്ച് തളിക്കുന്ന വിഡിയോ ദൃശ്യം പുറത്തുവന്നതോടെ വ്യാപക പ്രതിഷേധം ഉയർന്നു.
ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബസില്‍ വന്നിറങ്ങിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ റോഡില്‍ കൂട്ടമായിരുത്തിയാണ് ദേഹം മുഴുവന്‍ മൂടുന്ന ആവരണം ധരിച്ച മൂന്നു പേര് അണുനാശിനി തളിക്കുന്നത്. പൊലീസുകാര്‍ കാഴ്ചക്കാരായി നില്ക്കുന്നതും വിഡിയോയില്‍ കാണാം. " എല്ലാവരും കണ്ണുകള്‍ അടച്ചു പിടിക്കൂ, കുട്ടികളുടെ കണ്ണുകളും പൊത്തിപ്പിടിക്കൂ" എന്ന് ഒരാള്‍ വിളിച്ചു പറയുന്നതും കേള്‍ക്കാം.
ആധിനിക സമൂഹത്തെ ഞെട്ടിപ്പിക്കുന്ന നടപടിയാണിതെന്നു കാട്ടി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ വിഡിയോ പങ്കുവെച്ചു. " യു.പി സര്‍ക്കാറിനോട് ഒരു അഭ്യര്ഥനയുണ്ട്. നമ്മള് ഒറ്റക്കെട്ടായി കൊറോണയെന്ന ഈ പ്രതിസന്ധിയെ നേരിടുകയാണ്. ഈ സാഹചര്യത്തില്‍ ഇത്തരം മനുഷ്യത്വരഹിത നടപടികള്‍ ഒഴിവാക്കണം. ഈ തൊഴിലാളികള്‍ ഒരുപാട് സഹിച്ചവരാണ്. അവരുടെ മേല്‍ രാസവസ്തുക്കള്‍ തളിക്കരുത്. അതവരെ സുരക്ഷിതരാക്കില്ല. അവരുടെ ആരോഗ്യത്തെ നശിപ്പിക്കുകയേ ഉള്ളൂ"- പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, രാസവസ്തുവല്ല ക്ലോറിന്‍ കലക്കിയ വെള്ളമാണ് തളിക്കന്നതെന്ന വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. "ഇത് മനുഷ്യത്വരഹിത നടപടി അല്ല. ഒരു പാട് തിരക്കില്‍പ്പെട്ട് വന്നവരായത് കൊണ്ട് തൊഴിലാളികളെ അണുവിമുക്തരാക്കേണ്ടത് അനിവാര്യമാണ്. അതിന് ശരിയെന്ന് തോന്നിയത് ഞങ്ങള്‍ ചെയ്തെന്നേയുള്ളു" - ഒരു ഉദ്യോസ്ഥന് പ്രതികരിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. യു പി സര്‍ക്കാറിന്റെ ക്രൂരതക്കും അനീതിക്കും ഉദാഹരണമാണ് ഇതെന്ന് മുന്‍ മുഖ്യമന്ത്രി മായാവതി പ്രതികരിച്ചു.
Summary: Coronavirus: 'Disinfectant' sprayed on Migrants on return to UP, Shows Shocking video

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.