ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു; മരണസംഖ്യ 26; ചികിത്സയിലുള്ളത് 866 പേര്‍; സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണ്ടെത്തല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 29.3.2020) ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇതുവരെ 1092 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 866 പേര്‍ ചികിത്സയില്‍ കഴിയുന്നു. ശനിയാഴ്ച മാത്രം നൂറിലേറെ പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്താകെ 87 പേരുടെ അസുഖം ഭേദമായി. ഞായറാഴ്ച അഹമ്മദാബാദിലും ശ്രീനഗറിലും ഓരോരുത്തര്‍ കൊവിഡ് ബാധിച്ചു മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 26 ആയി. അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 45കാരനാണ് മരിച്ചത്.

മധ്യപ്രദേശില്‍ ശനിയാഴ്ച അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര്‍ ഇന്‍ഡോറില്‍ നിന്നുള്ളവരാണ്. ഒരാള്‍ ഉജ്ജയിനില്‍ നിന്നുള്ള പതിനേഴുകാരിയാണ്. മുന്‍പു രോഗം വന്നവരുമായി അടുത്തിടപഴകിയതിലൂടെയാണ് ഇവര്‍ക്കു രോഗം പിടിപെട്ടതെന്നാണു സൂചന. സംസ്ഥാനത്ത് ഒരു ബിഎസ്എഫ് ഓഫിസര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥന്റെ ഭാര്യ 15 ദിവസം മുന്‍പാണ് യുകെയില്‍ നിന്ന് തിരിച്ചെത്തിയത്. ഇവരെ ക്വാറന്റീന്‍ ചെയ്തു. തെലങ്കാനയില്‍ എട്ടു പേര്‍ക്ക് പുതുതായി രോഗമുണ്ടായി. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 67 ആയി.

 ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു; മരണസംഖ്യ 26; ചികിത്സയിലുള്ളത് 866 പേര്‍; സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണ്ടെത്തല്‍

അതിനിടെ രാജ്യത്ത് കൊവിഡിന്റെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണ്ടെത്തല്‍ ഏറെ ആശ്വാസകരമായി. രോഗികളുടെ എണ്ണം കൂടുന്നെങ്കിലും ഇതു സമൂഹവ്യാപനമല്ലെന്ന് ഐസിഎംആര്‍ അറിയിച്ചു. രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അതേസമയം യുപിയിലും ചെന്നൈയിലും വിദേശയാത്ര നടത്തിയവരുമായി സമ്പര്‍ക്കത്തിലില്ലാത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതു സമൂഹവ്യാപനമല്ലെന്നും ഐസിഎംആര്‍ വ്യക്തമാക്കി. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്ക് കൊവിഡ് പോസിറ്റീവ് റിസള്‍ട്ട് വരാന്‍ സാധ്യതയുണ്ടെന്നും അവര്‍ അറിയിച്ചു.

അതിനിടെ കൊവിഡ് എറ്റവും കൂടുതല്‍ നാശം വിതച്ച 64 രാജ്യങ്ങള്‍ക്കായി 274 മില്യന്‍ ഡോളര്‍ സാമ്പത്തിക സഹായമായി നല്‍കുമെന്ന് യുഎസ് പ്രഖ്യാപിച്ചു. ഇതില്‍ ഏതാണ്ട് 2.9 മില്യന്‍ ഡോളര്‍ ഇന്ത്യയ്ക്കു ലഭിക്കും. 20 കോടിയിലധികം രൂപയുടെ സഹായം അത്യാധുനിക ലാബിനായാകും ഇന്ത്യ ഉപയോഗിക്കുക. ഒപ്പം കൊവിഡിനെ നേരിടാന്‍ എല്ലാ സാങ്കേതിക സഹായവും യുഎസ് ഇന്ത്യയ്ക്കു വാഗ്ദാനം ചെയ്തു.

Keywords:  Coronavirus: Death toll in India rises to 26, number of cases edging close to 1,000, New Delhi, News, Dead, Increased, Health, Health & Fitness, Treatment, hospital, Patient, Trending, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia