കൊറോണ: രാജ്യത്ത് മരിച്ചവരിൽ 63 ശതമാനവും 60 വയസിന് മുകളിലുള്ളവര്‍, രോഗബാധിതരിൽ 24 ശതമാനവും സ്ത്രീകൾ
Apr 6, 2020, 21:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com 06.04.2020) രാജ്യത്ത് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരിൽ 63 ശതമാനം പേരും അറുപത് വയസിനു മുകളിലുള്ളവരാണെന്ന് കണക്കുകൾ. ഇതുവരെ 109 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 67 പേരും 60 വയസിന് മുകളിലുള്ളവരാണ്. വിവിധ സംസ്ഥാനങ്ങളിലെ കണക്കുകൾ ക്രോഡീകരിച്ച് ആരോഗ്യ മന്ത്രാലയമാണ് ഇത് പുറത്തുവിട്ടത്. രാജ്യത്തെ കൊറോണ ബാധിതരില്‍ 42 ശതമാനം പേരും 21 നും 40 നും ഇടയില്‍ പ്രായമുള്ളവരും 33 ശതമാനം പേര് 41 നും 60 വയസിനും ഇടയിലുള്ളവരും 17 ശതമാനം പേര് 60 വയസിന് മുകളിലുള്ളവരുമാണെന്നാണ് ആരോഗ്യമന്ത്രാലയതിന്റെ കണക്കുകൾ. രോഗബാധിതരില്‍ കേവലം ഒമ്പത് ശതമാനമാണ് 20 വയസിൽ താഴെയുള്ളവർ.
എല്ലാ പ്രായക്കാരിലും കൊറോണ വൈറസ് രോഗം പടരാമെന്നിരിക്കെ പ്രായമായവരിലും ആസ്ത്മ, പ്രമേഹം, ഹൃദ്രാഹം, പോലുള്ള രോഗങ്ങള്‍ ഉള്ളവരിലും രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇവരിലാണ് മരണ സാധ്യത കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നത്. പ്രായം കൂടുന്തോറും ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്നതാണ് ഇതിന് കാരണം. ലോകാരോഗ്യ സംഘടനയും ചൈനയും തയ്യാറാക്കിയ സംയുക്ത റിപ്പോര്‍ട്ടിലും കൊറോണ വൈറസിനെത്തുടർന്നുള്ള മരണനിരക്ക് പ്രായത്തിനനുസരിച്ച് വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഒപ്പം നേരത്തെ മറ്റ് രോഗമുള്ളവർക്കും അപകട സാധ്യത ഏറെയാണ്.
ഹൃദ്രോഹമുള്ളവരില്‍ 10.5 ശതമാനവും ശ്വാസകോശ സംബന്ധമായ രോഗമുള്ളവരില്‍ 6.3 ശതമാവനും രക്തസമ്മര്ദമുള്ളവരില് 6.0 ശതമാനവും കാന്‍സര്‍ രോഗമുള്ളവരില്‍ 5.6 ശതമാനവുമാണ് മരണനിരക്ക് എന്നാണ് കണക്കുകൾ. ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചവരില്‍ 76 ശതമാനം പുരുഷന്മാരും 24 ശതമാനം സ്ത്രീകളുമാണെന്നും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലെവ് അഗര്‍വാള്‍ പറഞ്ഞു.
Summary: Coronavirus: 63 % Deaths among elderly people, women account over 24 %

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.