കേരളത്തിൽ 12 പേർക്ക് കൂടി കൊറോണ, ഏറ്റവും കൂടുതൽ കാസർകോട്ട്, ആരാധനാലയങ്ങൾ അടച്ചിടും, സര്ക്കാര് ഓഫിസുകളും പ്രവർത്തിക്കില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 20.03.2020) സംസ്ഥാനത്ത് 12 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിൽ ആറു പേർക്കും കൊച്ചിയിൽ അഞ്ചു പേർക്കും പാലക്കാട് ജില്ലയിൽ ഒരാൾക്കുമാണ് വെള്ളിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശികളാണ്.  ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി.


കേരളത്തിൽ 12 പേർക്ക് കൂടി കൊറോണ, ഏറ്റവും കൂടുതൽ കാസർകോട്ട്, ആരാധനാലയങ്ങൾ അടച്ചിടും, സര്ക്കാര് ഓഫിസുകളും പ്രവർത്തിക്കില്ല

സംസ്ഥാനത്ത് 44390 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 44165 പേര്‍ വീടുകളിലും 225 പേര്‍ ആശുപത്രികളിലുമാണുള്ളത്. ഇന്ന് മാത്രം 56 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 5570 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. 3436 സാംപിള്‍ പരിശോധനയ്ക്കയച്ചു. 2393 എണ്ണം നെഗറ്റീവ്. ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനത കർഫ്യുവിനോട് സഹകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രഖ്യാപനം നടപ്പാക്കാൻ  സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങും. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലാ അടച്ചിടും.  ജില്ലയിലെ എല്ലാ ആരാധനാലയങ്ങളും സർക്കാർ ഓഫീസുകളും അടച്ചിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Summary: coronavirus: 12 cases reported positive in kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia