ലഡാക്ക് സ്‌കൗട്സിലെ സൈനികനും കൊറോണ; വൈറസ് ബാധ പകര്‍ന്നത് തീര്‍ഥാടനത്തിനായി ഇറാനില്‍ പോയി തിരിച്ചെത്തിയ പിതാവില്‍ നിന്നും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 18.03.2020) കരസേനയിലെ ഒരു സൈനികനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സൈന്യത്തിലേക്കും വൈറസ് ഭീഷണി ഉയര്‍ന്നിരിക്കയാണ്. ലഡാക്ക് സ്‌കൗട്സിലെ സൈനികനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

തീര്‍ഥാടനത്തിനായി ഇറാനില്‍ പോയി തിരിച്ചെത്തിയ പിതാവില്‍ നിന്നാണ് ഇയാള്‍ക്ക് വൈറസ് ബാധിച്ചത്. ഫെബ്രുവരി 25നും മാര്‍ച്ച് ഒന്നിനും ഇടയില്‍ ഇയാള്‍ അവധിക്ക് വീട്ടില്‍ പോയിരുന്നു. ഈ അവസരത്തിലാണ് പിതാവ് ഇറാനില്‍ നിന്നും തീര്‍ത്ഥാടനം കഴിഞ്ഞ് തിരിച്ചെത്തിയത്.

ലഡാക്ക് സ്‌കൗട്സിലെ സൈനികനും കൊറോണ; വൈറസ് ബാധ പകര്‍ന്നത് തീര്‍ഥാടനത്തിനായി ഇറാനില്‍ പോയി തിരിച്ചെത്തിയ പിതാവില്‍ നിന്നും

പിതാവില്‍ നിന്നുമാണ് സൈനികന് വൈറസ് ബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പരിശോധനയില്‍ സൈനികന്റെ പിതാവിനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം സൈനികന്റെ സഹോദരിയും ഭാര്യയും അടക്കമുള്ള കുടുംബാംഗങ്ങള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലേയ്ക്കുള്ള വിദേശ സഞ്ചാരികളുടെ വരവ് തടഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 147 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്- 42, ഇതില്‍ മൂന്നു വിദേശികളും ഉള്‍പ്പെടുന്നു.

രണ്ടാമതായി കേരളത്തില്‍ -29, ഇതില്‍ രണ്ടു വിദേശികളും ഉള്‍പ്പെടുന്നു. മൂന്നുപേര്‍ സുഖം പ്രാപിച്ചു. മൂന്നു പേരാണ് വൈറസ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്.

Keywords:  Corona virus scare reaches military as Army Jawan tests positive, New Delhi, News, Trending, Health, Health & Fitness, Family, Report, Foreigners, Increased, Patient, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia