കേരളത്തില്‍ ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; സംസ്ഥാനത്ത് 1793 പേര് നിരീക്ഷണത്തില്‍
Feb 2, 2020, 10:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 02.02.2020) കേരളത്തില്‍ ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ഐസോലേഷന് വാര്‍ഡില്‍ തുടരുന്നയാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥരീകരിച്ചത്.
ഇതോടെ കേരളത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം രണ്ട് ആയി. ചൈനയില്‍ പോയി വന്ന ആള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ നില തൃപ്തികരമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനത്ത് ഇപ്പോള്‍ 1793 പേര് നിരീക്ഷണത്തിലാണ്. 70 പേര് ആശുപത്രികളിലും 1723 പേര് വീടുകളിലും നിരീക്ഷണത്തിലാണ്. കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ ഞായറാഴ്ച രാവിലെ പത്തരയ്ക്ക് മാധ്യമങ്ങളെ കാണും.
സംസ്ഥാനത്തു നിന്ന് അയച്ച സാംപിളുകളില്‍ ഇത് രണ്ടാമത്തെ സാംപിളാണ് പോസിറ്റീവ് ആകുന്നത്. ആദ്യം കൊറോണ സ്ഥിരീകരിച്ച രോഗി നിലവില്‍ തൃശൂരിലെ ജില്ലാ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. ഇയാള്‍ വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിയാണ്.
അതിനിടെ രോഗബാധ ആദ്യം കണ്ടെത്തിയ മലയാളി വിദ്യാര്‍ത്ഥിനി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ദിവസം ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. തൃശൂരില്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിക്കൊപ്പം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്നതായിരുന്നു പത്തൊന്‍പതുകാരി.
രക്ത സാമ്പിള്‍ പൂനയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പരിശോധന ഫലം ലഭിക്കാന്‍ നാല് ദിവസത്തെ താമസമുളളതിനാല്‍ പെണ്‍കുട്ടിയെ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കുട്ടി ആരോഗ്യവതിയാണെന്നും പനിയുടെ ലക്ഷണങ്ങള്‍ ഇല്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
Keywords: Corona virus live: Second confirmed case of virus reported in Kerala, Thiruvananthapuram, News, Patient, hospital, Treatment, Student, Health, Health & Fitness, Media, Malayalees, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.