വിദേശത്തു നിന്നെത്തിയ കാസര്‍കോട്ടെ കൊറോണ ബാധിച്ച രോഗി കള്ളം പറയുന്നു; ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കുന്നില്ല; റൂട്ട് മാപ്പ് തയ്യാറാക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍കോട്: (www.kvartha.com 21.03.2020) കൊറോണ വൈറസ് സ്ഥിരീകരിച്ച കാസര്‍കോട് ജില്ലയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. വിദേശത്തു നിന്നെത്തിയ രോഗി ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കാത്തതാണ് പ്രധാന വെല്ലുവിളി. ഇതേതുടര്‍ന്ന് രോഗി സഞ്ചരിച്ച റൂട്ട് മാപ്പ് പോലും തയ്യാറാക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍.

കഴിഞ്ഞ ദിവസം ഇദ്ദേഹവുമായി ബന്ധപ്പെട്ട 1000 പേരുടെ ഹൈ റിസ്‌ക് പട്ടികയാണ് ആരോഗ്യ വകുപ്പ് തയാറാക്കിയത്. ഇനിയും കൂടുതല്‍ പേരുടെ പട്ടിക തയാറാക്കേണ്ടി വരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. രണ്ട് വിവാഹ ചടങ്ങുകള്‍, ഫുട്‌ബോള്‍ മത്സരം, വിവിധ സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം എന്നിവ ഇയാള്‍ നടത്തിയതായും ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഒട്ടേറെ തവണ ഇയാള്‍ നഗരത്തിലെത്തിയതായും വിവരമുണ്ട്.

വിദേശത്തു നിന്നെത്തിയ കാസര്‍കോട്ടെ കൊറോണ ബാധിച്ച രോഗി കള്ളം പറയുന്നു; ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കുന്നില്ല; റൂട്ട് മാപ്പ് തയ്യാറാക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം

അതേസമയം, കാസര്‍കോട് കൊറോണ സ്ഥിരീകരിച്ച വ്യക്തിയും നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയും നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല എന്ന് ജില്ലാ കലക്ടര്‍ സജിത് ബാബു അറിയിച്ചു. വിവരങ്ങള്‍ മറച്ചുവച്ചും കളളം പറഞ്ഞും ഇവര്‍ പറ്റിക്കുന്നതായും കലക്ടര്‍ പറഞ്ഞു. വിദേശത്ത് നിന്ന് എത്തി നിര്‍ദേശങ്ങള്‍ പാലിക്കാതെ നാട്ടിലെ പൊതുചടങ്ങുകളിലും വിവാഹ ചടങ്ങുകളിലും പങ്കെടുത്ത കാസര്‍കോട് കുഡ്‌ലു സ്വദേശി അബ്ദുല്‍ ഖാദറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിദേശത്ത് നിന്നും എത്തുന്നവര്‍ പാലിക്കേണ്ട സമ്പര്‍ക്ക വിലക്ക് ലംഘിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. ഇയാള്‍ ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ച് ഐസൊലേഷനില്‍ കഴിയുന്ന വ്യക്തിയുടെ സുഹൃത്താണ്.

നാട്ടുകാരുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ 609 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 13 പേര്‍ ആശുപത്രികളിലും 596 പേര്‍ വീടുകളിലുമാണ്. പുതുതായി നാല് പേരെയാണ് ആശുപത്രി നിരീക്ഷണത്തിലാക്കിയത്. 24 പേരുടെ സാംപിളുകള്‍ കൂടി പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതില്‍ 32 പേരുടെ ഫലം വന്നു. ഇനി 37 പേരുടെ പരിശോധനാ ഫലം വരാനുണ്ട്.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 69 പേരെ നിരീക്ഷണത്തിലാക്കി. കാസര്‍കോട്ടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചയും ആരാധനാലയങ്ങളും ക്ലബുകളും രണ്ടാഴ്ചയും അടച്ചിടും. കടകളുടെയും ബിവറേജസ് ഔട്ട്‌ലെറ്റുകളുടെയും പ്രവര്‍ത്തനം രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെയാക്കി.

Keywords:  Corona virus Kasargod situation recent corona patient community spread, Kasaragod, News, Health, Health & Fitness, Patient, District Collector, Hospital, Treatment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia