ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 107 കവിഞ്ഞു; കൂടുതലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയില്‍; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സാര്‍ക്ക് രാജ്യങ്ങളുടെ വിഡിയോ കോണ്‍ഫറന്‍സ്
Mar 15, 2020, 15:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 15.03.2020) ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 107 കവിഞ്ഞു. ഇതില്‍ കൂടുതലും മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. 31 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഞായറാഴ്ച മഹാരാഷ്ട്രയില്‍ 12 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് വൈറസ് ബാധിതരുടെ എണ്ണം കൂടിയത്. കേരളത്തില്‍ നിന്ന് 22 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള കൊറോണ ബാധിതരുടെ എണ്ണം 11 ആണ്. ഹരിയാനയില്‍ കൊറോണ സ്ഥിരീകരിച്ച 14 പേരും വിദേശികളാണ്. ഡെല്‍ഹിയില്‍ ഏഴ് പേര്‍ക്ക് കൊറോണ ബാധിച്ചപ്പോള്‍ ഇതില്‍ രണ്ട് പേര്‍ മരിച്ചു.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്തെ ഭൂരിഭാഗം സ്‌കൂളുകളും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. വന്‍കിട കമ്പനികളെല്ലാം തൊഴിലാളികളെ വീട്ടില്‍ ഇരുന്നു ജോലി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നു. പാര്‍ലമെന്റില്‍ സന്ദര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സിനിമാ തിയേറ്ററുകള്‍ അടച്ചുപൂട്ടി. ഉത്സവങ്ങളും ആഘോഷങ്ങളും ഉള്‍പ്പെടെ ജനങ്ങള്‍ ഒന്നിച്ചുചേരുന്ന സാഹചര്യങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ട്.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി, അത്യാവശ്യമല്ലാത്ത വിദേശയാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്മാരോടു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. പാക്കിസ്ഥാനിലെ കര്‍ത്താര്‍പുര്‍ സാഹിബ് ഗുരുദ്വാരയിലേക്കുള്ള ഇടനാഴി താല്‍ക്കാലികമായി അടച്ചു. ഇന്ത്യയിലെത്തുന്ന എല്ലാ രാജ്യാന്തര യാത്രക്കാരെയും പരിശോധിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സാര്‍ക്ക് രാജ്യങ്ങളുടെ വിഡിയോ കോണ്‍ഫറന്‍സ് ഞായറാഴ്ച നടക്കും. പാക്കിസ്ഥാന്‍ ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ പങ്കെടുക്കും.
പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പകരം പ്രിന്‍സിപ്പല്‍ സെക്രട്ടറി സഫര്‍ മിര്‍സയാണ് പങ്കെടുക്കുക. അതിനിടെ കോവിഡ് 19 വൈറസ് ബാധ തടയാന്‍ സഹായം അഭ്യര്‍ഥിച്ച് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു.
Keywords: Corona virus Cases In India Reach 107, Maharashtra Highest With 31 Cases, New Delhi, News, Trending, Health, Health & Fitness, Maharashtra, Visit, Foreigners, Prime Minister, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.