കൊറോണ റിങ്ടോൺ: കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ സംശയ രോഗികളുടെ തിക്കും തിരക്കും
Mar 11, 2020, 10:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (www.kvartha.com 11.03.2020) കൊറോണ ടെലഫോൺ പരസ്യ ബോധവൽക്കരണം ആരോഗ്യ വകുപ്പ് അധികൃതർക്ക് കൊടുത്തത് മുട്ടൻ പണി. കൊറോണ വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി മൊബൈലുകളിൽ റിംഗ്ടോണിൽ കേൾക്കുന്ന പരസ്യമാണ് ജനങ്ങളിൽ സംശയം സൃഷ്ടിക്കുന്നത് .
ഒരാൾ ചുമയ്ക്കുന്ന സ്വരമാണ് പരസ്യത്തിൽ ആദ്യം കേൾക്കുന്നത്. പിന്നീട് കൊറോണയെ കുറിച്ചുള്ള വിശദീകരണമാണ്. റിംഗ്ടോണിൽ കേൾക്കുന്നതുപോലെയുള്ള ചുമയുണ്ടെന്നു പറഞ്ഞ് നൂറിലേറെപ്പേരാണ് കഴിഞ്ഞ ദിവസം പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഒപിയിലെത്തിയതെന്ന് അധികൃതർ പറഞ്ഞു.
അലർജിയുടെ ഭാഗമായി ചെറിയ ജലദോഷമുള്ളവരും ചുമയുള്ളവരുമെല്ലാം കൊറോണയുണ്ടോയെന്ന സംശയവുമായി മെഡിക്കൽ കോളജിൽ എത്തുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ പലരെയും രോഗാതുരരാക്കി മാറ്റുന്നത് ആരോഗ്യപ്രവർത്തകർക്ക് വെല്ലുവിളിയായി മാറിയിട്ടുണ്ട്.
അതേസമയം, കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ കൊറോണയെന്ന് സംശയിക്കുന്ന അഞ്ചു പേരെക്കൂടി 803-ലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു. ഇതോടെ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം എട്ടായി. ഇവരിൽനിന്നെടുത്ത രക്തസാമ്പിളുകളും മറ്റും ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ സുദീപ് അറിയിച്ചു.

Keywords: Corona Ringtone: Busy crowds of suspicious patients at Government Medical College, Kannur, Kannur, News, Health, Health & Fitness, Medical College, Trending, Alappuzha, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.