കൊറോണ സ്ഥിരീകരിച്ചിട്ടും കൃത്യമായ ചികിത്സയില്ല; പരാതിയുമായി ഡെൽഹിയിലെ മലയാളി നേഴ്‌സുമാർ, ചികിത്സ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
Apr 7, 2020, 13:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com 07.04.2020) ഡെൽഹി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കൊറോണ വൈറസ് ബാധിതരായ നേഴ്‌സുമാർക്ക് ചികിത്സ ലഭിച്ചില്ലെന്ന് പരാതി. കൊറോണ സ്ഥിരീകരിച്ചശേഷം ചികിത്സ നല്‍കുകയോ യാതൊരു വിധത്തിലുമുള്ള സഹായങ്ങള്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നുമാണ് ഇവരുടെ ആക്ഷേപം.
'ആശുപത്രിയിലേക്ക് പോകാൻ ആംബുലന്‍സ് പോലും വിട്ടുനല്‍കിയില്ല. തുടര്‍ന്ന് മക്കളേയും കൂട്ടി സ്വകാര്യവാഹനത്തില്‍ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സ തേടി. എട്ട്, നാല് വയസുള്ള മക്കളോടൊപ്പമാണ് ആശുപത്രിയില്‍ കഴിയുന്നത്'. കുട്ടികള്‍ക്ക് പരിശോധന നടത്തുന്നതിനോ ഇതുവരേയും അധികൃതര്‍ തയാറായിട്ടില്ലെന്നും നേഴ്‌സുമാർ പരാതിയിൽ പറഞ്ഞു.
ആശുപത്രിയിലെ മറ്റൊരു ജീവനക്കാരന് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ സ്വന്തം നിലയിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ പരിശോധനയുടെ ഫലം തിങ്കളാഴ്ചയായണ് ലഭിച്ചത്. ഇതിനുശേഷം ആശുപത്രിയുടെ ഭാഗത്ത് നിന്ന് യാതൊരുവിധത്തിലുമുള്ള സഹായം ലഭിക്കുന്നില്ലെന്നാണ് നേഴ്‌സുമാരുടെ ആരോപണം.
അതേസമയം, നേഴ്‌സുമാർക്ക് മതിയായ ചികിത്സ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫിസ് അറിയിച്ചു. വിഷയത്തിൽ ഇതിനകം മുഖ്യമന്ത്രി ഇടപെടുകയും ഡല്‍ഹി സര്‍ക്കാരിനോട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഡെൽഹി സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Summary: Corona Positive Nurses in Delhi complaints they won't get treatment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.