ഇന്ത്യയില്‍ കൊറോണ രൂക്ഷമായ 10 ഹോട്ട് സ്പോര്‍ട്ടുകള്‍; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ലിസ്റ്റില്‍ കാസര്‍കോടും പത്തനംതിട്ടയും
Mar 31, 2020, 14:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 31.03.2020) കൊറോണ അതീവ രൂക്ഷമായ 10 സ്ഥലങ്ങള്‍ ഹോട്ട്സ്പോട്ടുകളാക്കി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. കേരളത്തില്‍ പത്തനംതിട്ടയും കാസര്‍കോടും കൊറോണ ഹോട്ട്സ്പോട്ട് പട്ടികയിലുണ്ട്. ദില്‍ഷാദ് ഗാര്ഡന്, നിസാമുദ്ദീന്‍, നോയിഡ, മീററ്റ്, ബില്‍വാര, അഹമ്മദാബാദ്, കാസര്‍കോട്, പത്തനംതിട്ട, മുംബൈ, പൂനെ എന്നിവയാണ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് രോഗ വ്യാപനം തടയുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
10 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിക്കുന്ന സ്ഥലങ്ങളെ ക്ലസ്റ്ററുകളായാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്. ക്ലസ്റ്ററുകള്‍ കൂടിചേര്‍ന്നതാണ് ഹോട്ട്സ്പോട്ടുകള്‍. മരണനിരക്ക് ഉയര്‍ന്നതിനാലാണ് അഹമ്മദാബാദിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത്. അഞ്ച് കേസുകളാണ് അഹമ്മദാബാദില്‍ സ്ഥിരീകരിച്ചതെങ്കിലും മൂന്ന് മരണങ്ങളുണ്ടായി.
100 പേര്‍ക്ക് ഒരു മരണം എന്നതാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയിലുണ്ടാവുന്ന ശരാശരി മരണനിരക്ക്. ഇത് മറികടന്നതിനാലാണ് അഹമ്മദാബാദിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഹോട്ട്സ്പോട്ടുകളില്‍ പരിശോധനകള്‍ വ്യാപകമാക്കും. ഇത്തരം സ്ഥലങ്ങളിലെ നിരീക്ഷണം ശക്തമാക്കുമെന്നും ആരോഗ്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.
നിസാമുദ്ദീന്‍ ദര്‍ഗക്ക് സമീപമുള്ള മര്‍ക്കസ് പള്ളിയില്‍ ഈ മാസം 18ന് മത സമ്മേളനം നടന്നിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത ഒട്ടേറെയാളുകള്‍ക്ക് കൊറോണ പോസിറ്റീവായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേര് ഇതിനോടകം തന്നെ മരിക്കുകയും ചെയ്തിട്ടുണ്ട്.

Keywords: Corona out break find ten corona hotspots, News, New Delhi, Health, Health & Fitness, Kasaragod, Pathanamthitta, Mumbai, Maharashtra, Ahmedabad, Conference, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.