ഇറ്റലിയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി കൊവിഡ് 19 രോഗ ലക്ഷണങ്ങള്‍; ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പന്തളം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പത്തനംതിട്ട : (www.kvartha.com 15.03.2020) ഇറ്റലിയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി കൊവിഡ് 19 രോഗ ലക്ഷണങ്ങള്‍. വെള്ളിയാഴ്ച നാട്ടിലെത്തിയ പന്തളം സ്വദേശി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ രോഗലക്ഷണങ്ങള്‍ കാണിച്ചതോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഇയാളുടെ ആരോഗ്യ നില തൃപതികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

അതിനിടെ ജില്ലയില്‍ ആശുപത്രിയില്‍ കഴിയുന്ന രണ്ട് പേരുടെ ഫലം നെഗറ്റീവ് ആയി. മറ്റ് 10 ഫലങ്ങള്‍ കൂടി വരാനുണ്ട്. ആദ്യം രോഗം സ്ഥിരീകരിച്ചവരുടെ തുടര്‍പരിശോധനാ ഫലവും വരാനുണ്ട്. 27 രാജ്യങ്ങളില്‍ നിന്നായി അടുത്തിടെ ജില്ലയില്‍ എത്തിയ 430 പേര്‍ ഉള്‍പ്പെടെ 1248 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇറ്റലിയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി കൊവിഡ് 19 രോഗ ലക്ഷണങ്ങള്‍; ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പന്തളം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരം

റെയില്‍വേ സ്റ്റേഷനുകളില്‍ എത്തുന്നവരെയും പ്രധാന ബസ് സ്റ്റാന്‍ഡുകളില്‍ എത്തുന്നവരെയും പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് പരിശോധിക്കുന്നുണ്ട്. ശബരിമല തീര്‍ത്ഥാടകരെയും പരിശോധനകള്‍ക്ക് ശേഷമാണ് കയറ്റി വിടുന്നത്.

Keywords:  Corona; One more suspect case in Pathanamthitta, Pathanamthitta, News, Health & Fitness, Health, Hospital, Treatment, Patient, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia