കാസര്‍കോട്ടെ കൊറോണ സ്ഥിരീകരിച്ച യുവാവിന്റെ റൂട്ട് മാപ്പ് തയ്യാറാകുന്നു; കൂടുതല്‍ സമ്പര്‍ക്കമില്ലെന്ന് കലക്ടര്‍; കര്‍ണാടക ഡെപ്യൂട്ടി കമ്മിഷണറുമായി ആശയ വിനിമയം തുടരുന്നു
Mar 17, 2020, 13:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: (www.kvartha.com 17.03.2020) കൊറോണ സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാരുന്നു, ഉടന്‍ പുറത്തുവിടുമെന്ന് ഡി എം ഒ. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ചേര്‍ന്നാണ് റൂട്ട് മാപ്പ് തയ്യാറാക്കുന്നത്. മാര്‍ച്ച് 13ന് രാത്രിയാണ് കാസര്‍കോട് സ്വദേശിയായ 31കാരന് ദുബൈയില്‍ നിന്നും IX 814 നമ്പര്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ മംഗളൂരു വിമാനത്താവളത്തിലെത്തിയത്.
ഈ വിമാനത്തില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ അടിയന്തരമായി 9946000493, 9946000293 (കൊറോണ കണ്ട്രോള് സെല്‍) നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. വിമാനത്തില്‍ ഏറ്റവും പിറകിലുള്ള സീറ്റിലാണ് യുവാവ് യാത്ര ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ കൂടുതല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിശ്വാസം.
യുവാവ് വിമാനത്താവളത്തില്‍ നിന്നും വരുന്ന വഴി തന്നെ ജനറല്‍ ആശുപത്രിയിലെത്തി സാമ്പിള്‍ നല്‍കിയിരുന്നു. എന്നാല്‍ അപ്പോള്‍ കൊറോണ രോഗ ലക്ഷണമൊന്നും കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് വീട്ടില്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഭാര്യയെയും മറ്റും ബന്ധുവീടുകളിലേക്ക് പറഞ്ഞയക്കുകയും ചെയ്തിരുന്നു. ജനറല്‍ ആശുപത്രിയില്‍ പോകുന്ന വഴി ഇവര്‍ മറ്റൊരു സ്വകാര്യാശുപത്രിയിലെ കാന്റീനില്‍ കയറി ചായ കുടിച്ചിരുന്നു.
യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം ആരോഗ്യ വകുപ്പ് നിരീക്ഷിച്ചു വരികയാണ്. പിതാവിനെയും യുവാവിനെ കൂട്ടിവരാന്‍ പോയ രണ്ട് യുവാക്കളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവര്‍ മാസ്ക് ധരിച്ചിരുന്നു. വഴിക്കൊന്നും വണ്ടി നിര്‍ത്താതെ ഇവര്‍ നേരെ കാസര്‍കോട്ടേക്ക് എത്തുകയായിരുന്നു.
റൂട്ട് മാപ്പ് തയ്യാറാക്കി കഴിഞ്ഞാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂ. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തിന് വിധേയമാകണമെന്നുമാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.
അതിനിടെ യുവാവ് എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ യാത്ര ചെയ്ത യാത്രക്കാരെ കണ്ടെത്താനും നടപടി ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കര്‍ണാടക ജില്ലാ ഭരണകൂടവുമായും ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുന്നുണ്ട്. യാത്ര ചെയ്തവര്‍ കണ്ട്രോള് റൂം നമ്പറില്‍ വിവരമറിയിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
വിമാനത്തില്‍ യാത്ര ചെയ്തവരുടെ വിവരങ്ങള്‍ക്കായി മംഗളൂരു ഡെപ്യൂട്ടി കമ്മീഷണറുമായും നിരന്തരം ബന്ധം പുലര്‍ത്തിവരുന്നുണ്ട്. തങ്ങളുടെ കൈയ്യിലുള്ള ലിസ്റ്റ് കര്‍ണാടക അധികൃതര്‍ക്കും കര്‍ണാടക അധികൃതരുടെ കൈയ്യിലുള്ള വിവരങ്ങള്‍ തങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരെ കണ്ടെത്താനുള്ള അടിയന്തിര നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. റൂട്ട് മാപ്പില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും ഇതിനു ശേഷം റൂട്ട് മാപ്പ് പുറത്തുവിടുമെന്നും കലക്ടര്‍ അറിയിച്ചു.
Keywords: Corona: Kasaragod native result is positive, kasaragod, News, Trending, Health, Health & Fitness, Patient, Airport, Mangalore, District Collector, Hospital, Treatment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.