കൊറോണ; കാസര്‍കോട്ട് കലക്ടര്‍ പ്രത്യേക യോഗം വിളിച്ചു; നിരീക്ഷണത്തിലുള്ളവര്‍ 28 ദിവസമെങ്കിലും ജാഗ്രത പുലര്‍ത്തണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.02.2020) കേരളത്തില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പുലര്‍ത്തിയാല്‍ മതിയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നെത്തിയവര്‍ ആരോഗ്യ വകുപ്പുമായി എത്രയും പെട്ടെന്ന് ബന്ധപ്പെടണം.

ഇവര്‍ പൊതു പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കണം . വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കുറഞ്ഞത് 28 ദിവസമെങ്കിലും ജാഗ്രത പാലിക്കണം . നിലവില്‍ ജില്ലയില്‍ ചൈനയില്‍ നിന്നെത്തിയ 80 പേര്‍ നീരീക്ഷണത്തിലാണ്. പനിയോ, മറ്റ് രോഗ ലക്ഷണങ്ങളോ ഉളളവര്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടണം.

 കൊറോണ; കാസര്‍കോട്ട് കലക്ടര്‍ പ്രത്യേക യോഗം വിളിച്ചു; നിരീക്ഷണത്തിലുള്ളവര്‍ 28 ദിവസമെങ്കിലും ജാഗ്രത പുലര്‍ത്തണം

മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളെ നേരിടുന്നതിനായി ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കുകയും കൊറോണ വൈറസിനെതിരെ

ബോധവത്ക്കരണം ശക്തിപ്പെടുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യ വകുപ്പ് ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

അതേസമയം കൊറോണ വൈറസിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ കാസര്‍കോട്ട് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് യോഗം.

സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കാതെ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജനങ്ങള്‍ ആരോഗ്യ വകുപ്പുമായി സഹകരിക്കണമെന്നും സംശയാസ്പദ കേസുവിവരങ്ങള്‍ എത്രയും പെട്ടെന്ന് ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും ഡി എം ഒ അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍- 9946000493.

ദിശ ട്രോള്‍ ഫ്രീ നമ്പര്‍- 0471 2552056

Keywords:  Corona; Kasaragod collector convenes special meeting, Thiruvananthapuram, News, Health, Health & Fitness, District Collector, Meeting, Treatment, Hospital, Social Network, Kerala.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia