കൊറോണ; നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അറിയാന്‍, മുഖ്യമന്ത്രി നിര്‍ദേശിക്കുന്നു!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 11.03.2020) കൊറോണ ലോകവ്യാപകമായി കത്തിപ്പടരുന്ന സാഹചര്യത്തില്‍ അതിനെ അതിജീവിക്കാന്‍ മുഖ്യമന്ത്രി നല്‍കുന്ന നിര്‍ദേശങ്ങള്‍ താഴെ പറയുന്നു.

കോവിഡ്-19 ബാധ സംശയിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പു നല്‍കിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അതു ചെയ്യാതിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്.

കൊറോണ; നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അറിയാന്‍, മുഖ്യമന്ത്രി നിര്‍ദേശിക്കുന്നു!

വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കങ്ങള്‍ തന്നെ ഒഴിവാക്കേണ്ടതാണ്. രോഗിയെ പരിചരിക്കുന്നവര്‍ മാസ്‌ക്, കൈയുറ പോലുള്ള സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണം. രോഗിയുടെ ശരീരസ്രവങ്ങളുമായി സമ്പര്‍ക്കമുണ്ടാകരുത്.

രോഗിയെ പരിചരിക്കുന്നതിനു മുന്‍പും പിന്‍പും സോപ്പ് ഉപയോഗിച്ച് കൈകളും മുഖവും വൃത്തിയാക്കേണ്ടതാണ്. ഒരുതവണ ഉപയോഗിച്ച മാസ്‌കും കൈയുറകളും നിര്‍മാര്‍ജനം ചെയ്യണം. രോഗിയുടെ വസ്ത്രങ്ങളും മറ്റും ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ചു കഴുകി വെയിലത്ത് ഉണക്കണം. രോഗി ഉപയോഗിച്ച കട്ടില്‍, മേശ, തുടങ്ങിയവയും ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം. സന്ദര്‍ശകരെ ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ല.

സ്വമേധയാ ആശുപത്രികളില്‍ പോകരുത്. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് അവര്‍ നിയോഗിക്കുന്ന വാഹനത്തില്‍ ആശുപത്രിയിലെത്തണം. ഒരു തരത്തിലും ഭയക്കേണ്ട കാര്യമില്ല. സംശയമുള്ളവര്‍ ദിശ 1056, 0471 255 2056 എന്ന നമ്പരില്‍ വിളിക്കേണ്ടതാണ്. കണ്‍ട്രോള്‍ റൂമിന് പുറമേ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. 0471 2309250, 2309251, 2309252 എന്നിവയാണ് കോള്‍ സെന്ററിന്റെ നമ്പറുകള്‍.

ചെറിയ അനാസ്ഥ പോലും വലിയ ദുരന്തങ്ങളാണ് സൃഷ്ടിക്കുക. അതുകൊണ്ട് നമുക്ക് വേണ്ടി, നമ്മുടെ കുടുംബത്തിനും നാടിനും വേണ്ടി എല്ലാവരും ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

Keywords:  Corona: Instructions to given Pinarayi Vijayan, Thiruvananthapuram, News, Politics, Health, Health & Fitness, Chief Minister, Pinarayi vijayan, Family, Facebook, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia