കോവിഡ് വൈറസ് ബാധിച്ച യു കെ സ്വദേശി കണ്ണുവെട്ടിച്ച് കൊച്ചിയില്‍ നിന്നും ദുബൈയിലേക്കുള്ള വിമാനത്തില്‍ കയറി; 270 യാത്രക്കാരെയും ഒഴിപ്പിച്ചു; പരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍
Mar 15, 2020, 12:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 15.03.2020) കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുകെ സ്വദേശി അധികൃതരുടെ കണ്ണുവെട്ടിച്ച് ദുബൈയിലേക്കുള്ള വിമാനത്തില്‍ കയറിയതിനെ തുടര്‍ന്ന് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും തിരിച്ചിറക്കി. ഇതേ തുടര്‍ന്ന് വിമാനത്തിലെ 270 യാത്രക്കാരെയും ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. വിമാനത്താവളം അടച്ചിടാന്‍ സാധ്യതയുണ്ട്.
മൂന്നാറില്‍ അവധി ആഘോഷത്തിനെത്തിയ 19 അംഗ സംഘത്തിലുള്‍പ്പെട്ടയാളാണു യുകെ പൗരന്‍. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇയാള്‍ കെടിഡിസി ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍, ഇതിനിടെ ഞായറാഴഴ്ച രാവിലെ കൊച്ചിയില്‍ നിന്നു ദുബൈയിലേക്കുള്ള വിമാനം കയറാനായി ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ഇയാള്‍ നിരീക്ഷണത്തിലുള്ളയാളാണെന്നു തിരിച്ചറിയാതെ അധികൃതര്‍ വിമാനത്തില്‍ കയറ്റിവിടുകയും ചെയ്തു. ദുബൈ എമിറേറ്റ്‌സ് വിമാനത്തിലാണ് രോഗി കയറിയത്.
സ്രവപരിശോധന ഫലത്തില്‍ ഇയാളുടേത് പോസിറ്റീവാണെന്നു കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ വിമാനത്തില്‍ കയറിയെന്നു കണ്ടെത്തിയത്. തുടര്‍ന്ന് യാത്രക്കാരെ മുഴുവന്‍ തിരിച്ചിറക്കി പരിശോധന നടത്താനാണു അധികൃതരുടെ തീരുമാനം.
രോഗബാധിതനെ കണ്ടെത്തിയ സാഹചര്യത്തില്‍ മൂന്നാറില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇയാള്‍ മൂന്നാറില്‍ നിന്നു പോകാനിടയായ സാഹചര്യത്തെപ്പറ്റി അന്വേഷിക്കും. ഈ മാസം ഏഴിനാണ് ഇയാള്‍ കേരളത്തിലെത്തിയത്. പത്താം തീയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു.
ആദ്യഘട്ടത്തില്‍ പരിശോധന ഫലം നെഗറ്റീവായിരുന്നെങ്കിലും അടുത്ത ഫലം കൂടി കിട്ടിയിട്ടേ പോകാവൂ എന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അധികൃതരുടെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ മൂന്നാറില്‍ നിന്ന് കൊച്ചിയിലെത്തിയത്. വിമാനത്തില്‍ കയറിയ ശേഷം ഇവരെ തടയുകയായിരുന്നു. വിദേശി കടന്നുകളഞ്ഞത് തന്നെയെന്ന് ദേവികളും സബ്കലക്ടറും അറിയിച്ചു.
Keywords: Corona infected person tried to flee from Kochi to Dubai, Kochi, News, Health, Health & Fitness, Flight, Trending, Passengers, Holidays, Nedumbassery Airport, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.