രോഗികളെ ചികിത്സിക്കാന്‍ കൊറോണ രോഗബാധിതനായ ഡോക്ടര്‍; ആശുപത്രി അടച്ചിടാന്‍ മുന്‍സിപ്പല്‍ അധികൃതരുടെ നിര്‍ദേശം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 30.03.2020) കൊറോണ ബാധിതനായ സര്‍ജന്‍. മുനിസിപ്പല്‍ അധികൃതര്‍ ആശുപത്രിക്ക് കര്‍ശന നിര്‍ദേശം നല്‍കി. കഴിഞ്ഞ പത്ത് ദിവസമായി ഈ ഡോക്ടര്‍ ലോകത്തിലെ ഏറ്റവും ഭാരമുള്ള ഈജിപ്തിലെ ഇമാന്‍ അഹമ്മദ് എന്ന യുവതിയെ ബാരിയാട്രിക് സര്‍ജറി നടത്തുകയും, മുംബൈയില്‍ വളരെ പ്രസിദ്ധമായ ഒരു സ്വകാര്യ ആശുപത്രിയില്‍ രോഗികളെ പരിചരിച്ചുവരികയുമായിരുന്നു.

അതിനിടെയാണ് ഡോക്ടര്‍ക്കും അയാളുടെ മകള്‍ക്കും കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഡോക്ടറുടെ പിതാവ് കൊറോണ രോഗബാധയെ തുടര്‍ന്നു മരണപ്പെട്ടതോടെ ആശുപത്രി അധികൃതരും രോഗികളും പരിഭ്രാന്തരായി. ഡോക്ടറുടെ ചികിത്സയിലായിരുന്ന അഞ്ച് രോഗികളും സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഇതില്‍ ഹൈ റിസ്‌ക് രോഗികളും ഉള്‍പ്പെടും.

രോഗികളെ ചികിത്സിക്കാന്‍ കൊറോണ രോഗബാധിതനായ ഡോക്ടര്‍; ആശുപത്രി അടച്ചിടാന്‍ മുന്‍സിപ്പല്‍ അധികൃതരുടെ നിര്‍ദേശം

ആശുപത്രി ഒപിഡിയും സര്‍ജിക്കല്‍ ഐസിയുവും അടച്ചിടാനും ആശുപത്രി മുഴുവന്‍ അണുവിമുക്തമാക്കാനും മുനിസിപ്പല്‍ അധികൃതര്‍ ആശുപത്രിക്ക് നിര്‍ദേശം നല്‍കി. അടുത്ത പതിനാലു ദിവസം പുതിയ രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും വിലക്കേര്‍പ്പെടുത്തി.

Keyword: Patients are treated by the doctor Effected with Corona Virus, Maharashtra, Mumbai, Hospital, Treatment, Covid 19, Corona, Muncipal, News, Patient,Health,Trending, Health & Treatment,  National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia