കൊറോണ വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന എല്ലാ നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കണം; പള്ളികളില്‍ ജാഗ്രത വേണമെന്നും മുസ്ലീം നേതാക്കള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 18.03.2020) കോവിഡ് വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന എല്ലാ നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കണമെന്നും പള്ളികളില്‍ ജാഗ്രത വേണമെന്നും മുസ്ലീം നേതാക്കള്‍.

ധാരാളം ആളുകള്‍ ഒത്തുചേരുന്ന ഇടമാണ് പള്ളികള്‍. അതുകൊണ്ടുതന്നെ പള്ളികളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി അതീവ ജാഗ്രത പാലിക്കണമെന്നും മുസ്ലിം നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ടി പി അബ്ദുല്ലക്കോയ മദനി, കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, സി പി ഉമര്‍ സുല്ലമി, എം ഐ അബ്ദുല്‍ അസീസ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, എ നജീബ് മൗലവി, സയ്യിദ് ഹാഷിം അല്‍ഹദ്ദാദ്, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഡോ.ഫസല്‍ ഗഫൂര്‍, സി പി കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കൊറോണ വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന എല്ലാ നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കണം; പള്ളികളില്‍ ജാഗ്രത വേണമെന്നും മുസ്ലീം നേതാക്കള്‍

പള്ളി പരിസരങ്ങളും മറ്റു പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം. ശുചീകരണത്തിന് ഹാന്‍ഡ് വാഷ്, സോപ്പ് തുടങ്ങിയവ ഉപയോഗിക്കണം. കഴിയുന്നതും വീടുകളില്‍ നിന്ന് വുളൂഅ് എടുത്ത് വരുന്നതാണ് ഉചിതം. നമസ്‌കാര പായയും മുസല്ലയും ഇടക്കിടെ വൃത്തിയാക്കുകയും വെയില്‍ കൊള്ളിക്കുകയും വേണം.

ഓരോരുത്തരും അവരവര്‍ക്ക് നമസ്‌കരിക്കാന്‍ സ്വന്തം മുസല്ലയുമായി വരുന്നതാണ് നല്ലത്. ജുമുഅയിലും ജമാഅത്തുകളിലും സുന്നത്തുകളും ആദാബുകളും പൂര്‍ത്തീകരിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍വഹിക്കാന്‍ ശ്രദ്ധിക്കണം. പൊതുക്ലാസുകളും പൊതു സദസുകളും സംഘടിപ്പിക്കുന്നത് ഒഴിവാക്കണം. പരിശുദ്ധ മക്കയിലും മദീനയിലും ഉള്‍പ്പെടെ മുസ്ലിം രാജ്യങ്ങള്‍ പള്ളികളില്‍ പൂര്‍ണമായ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മനുഷ്യന്റെ ആരോഗ്യത്തിനും ജീവനും ഏറെ വിലകല്‍പ്പിക്കുന്ന ഇസ്ലാമിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയുമാണ് ചെയ്യേണ്ടതെന്നും നേതാക്കള്‍ ജനങ്ങളോട് പറഞ്ഞു.

Keywords:  Corona in Kerala; Masjid to be alert, Kozhikode, News, Health, Health & Fitness, Mosque, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia