കോവിഡ് 19 ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം ധനസഹായം നല്‍കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 14.03.2020) കൊറോണ വെെറസ് (കോവിഡ് 19)​ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച്‌ കേന്ദ്രം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം നല്‍കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കൊറോണ രോഗബാധയെ പ്രഖ്യാപിത ദുരന്തം എന്ന നിലയ്ക്കാണ് കാണുക. സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്ന് ചികിത്സയ്ക്ക് സഹായവും നല്‍കും. കൊറോണ ബാധിതരുടെ ചികിത്സാചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ഇതുവരെ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.


കോവിഡ് 19 ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം ധനസഹായം നല്‍കും

രാജ്യത്തെ ആദ്യ കൊറോണ മരണം വ്യാഴാഴ്‌ച കര്‍ണാടകത്തിലാണ് റിപ്പോര്‍ട്ട് ചെയ്‌തത്. കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയില്‍ നിന്നുമുള്ള 76 കാരനായ മുഹമ്മദ് ഹുസ്സൈന്‍ സിദ്ധിഖി ആണ് മരണപ്പെട്ടത്. ഇയാള്‍ സൗദിയിലെ ഉംറയില്‍ പങ്കെടുത്ത ശേഷം ഫെബ്രുവരി 29നാണ് ഇയാള്‍ രാജ്യത്തേക്ക് മടങ്ങിയത്തിയത്.

സൗദിയില്‍ നിന്നും നേരെ ഹൈദരാബാദിലേക്കാണ് മുഹമ്മദ് ആദ്യം എത്തിയത്. രണ്ടാമത്തെ മരണം കഴിഞ്ഞ ദിവസം ഡല്‍ഹിയിലും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 69കാരിയാണ് മരിച്ചത്. കോവിഡ് 19 രോഗത്തോടൊപ്പം തന്നെ മറ്റുചില രോഗങ്ങളും ഇവര്‍ക്ക് ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.


കോവിഡ് 19 ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം ധനസഹായം നല്‍കും

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി എത്രത്തോളം സൗകര്യങ്ങള്‍ ആവശ്യമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.  ലോക രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും നിയന്ത്രണങ്ങളും മുന്‍കരുതല്‍ നടപടികളും ശക്തമാക്കി. കൊറോണ ബാധ പരിശോധിക്കാനുള്ള രണ്ടു ലക്ഷം കേന്ദ്രങ്ങള്‍ രാജ്യത്തുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയില്‍ 16 വിദേശികള്‍ ഉള്‍പ്പെടെ 81 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

Summary, Corona: Government Declares COVID 19 A notified Disaster
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia