കൊറോണ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 22.04.2020) കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ പ്രവഹിക്കുകയാണ്. ഐസിഐസിഐ ഫൗണ്ടേഷന്‍ വിവിധ മേഖലകളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കായി 1000 പിപിഇ കിറ്റുകള്‍, 5,500 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍, 50,000 മാസ്‌ക്ക്, എന്നിവ കൈമാറുമെന്നറിയിച്ചു. ഇതൊരു തുടക്കമാണെന്നും തുടര്‍ന്നും ഇത്തരത്തിലുള്ള സഹായ സഹകരണങ്ങള്‍ നല്‍കുമെന്നും അവര്‍ അറിയിച്ചു.

കേരള പ്രവാസി ഫെഡറേഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം, പാരിപ്പള്ളി, മഞ്ചേരി, പാലക്കാട്, പരിയാരം ഉള്‍പ്പെടെ വിവിധ ജില്ലകളിലെ 15 ആശുപത്രികളിലായി 500ഓളം പേര്‍ ബുധനാഴ്ച രക്തം ദാനം ചെയ്തു.

കൊറോണ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍

ഓര്‍ഗനൈസേഴ്‌സ് ഓഫ് റിട്ട. ബാങ്കേഴ്‌സ് ട്രിവാന്‍ഡ്രം 250 പിപിഇ കിറ്റ് നല്‍കി

വെട്ടം എ എച്ച് എം എല്‍ പി സ്‌കൂളിലെ കുട്ടികള്‍ മിഠായി വാങ്ങുന്നതിന് കാരുണ്യ കുടുക്കയില്‍ നിക്ഷേപിച്ച തുകയായ 25,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

തൃശൂര്‍ ജില്ലയിലെ കൊരട്ടി ഗാന്ധിഗ്രാം ത്വക് രോഗാശുപത്രിയിലെ അന്തേവാസികള്‍, 35,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഒരാള്‍ 250 രൂപ വീതം സ്വരൂപിച്ചാണ് 140 അന്തേവാസികള്‍ ഈ തുക നല്‍കിയത്.

ഇന്ത്യന്‍ അമേരിക്കന്‍ കേരള കള്‍ച്ചറല്‍ ആന്റ് സിവിക് സെന്റര്‍, ന്യൂയോര്‍ക്ക് 10,16,958 ലക്ഷം.

കേരള ഗ്രാമീണ്‍ ബാങ്ക് റിട്ടയറീസ് ഫോറം 32 ലക്ഷം.

തൃപ്പൂണിത്തുറ പീപ്പിള്‍സ് അര്‍ബന്‍ ബാങ്ക് 30 ലക്ഷം.

അസംബ്ലീസ് ഓഫ് ഗോഡ് മലബാര്‍ കൗണ്‍സില്‍ 10 ലക്ഷം.

ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി 1 ലക്ഷം

മട്ടന്നൂര്‍ നരഗസഭയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ 2 ലക്ഷം.

മട്ടന്നൂര്‍ നഗരസഭ 10 ലക്ഷം.

ആര്‍ സി എം മള്‍ട്ടിലെവല്‍ മാര്‍ക്കറ്റങ്ങ് കമ്പനി 11 ലക്ഷം

ഡി വൈ എഫ് ഐ കുഴല്‍മന്ദം ബ്ലോക്ക് കമ്മിറ്റി, പാലക്കാട് 46,250 രൂപ

അഞ്ചല്‍ സ്വാശ്രയ കര്‍ഷക സമിതി 1 ലക്ഷം രൂപ

യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് 5 ലക്ഷം രൂപ

റോബിന്‍ ആന്റ് ജോണ്‍ 1 ലക്ഷം

കേരള വിഷന്‍ ലിമിറ്റഡ് തൃശ്ശൂര്‍ 1 ലക്ഷം

കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ 1 ലക്ഷം

കള്‍ച്ചറല്‍ ആക്റ്റിവിസ്റ്റ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് 5 ലക്ഷം

വയനാട് പന്നികര്‍ഷക വെല്‍ഫെയര്‍ സൊസൈറ്റി 1 ലക്ഷം

പി എം സുഹറ 50,000 രൂപ

നിമോ എ എസ് കഴക്കുട്ടം 3500

ബാലസംഘം കോട്ടായി 590 രൂപ

കോഴിക്കോട് ചാത്തമംഗലം സ്വദേശി ശശിധരന്‍ സര്‍ക്കാര്‍ സര്‍വീസിനിടയില്‍ സ്തുത്യര്‍ഹമായ സേവനത്തിനു ലഭിച്ച 5000 രൂപ വിവാഹ വാര്‍ഷിക ദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

പന്തല്‍ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി ബി ജി തിലകന്‍ 1 ലക്ഷം രൂപ

കേരള പെട്രോളിയം ആന്റ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി.

Keywords:  Corona: Contributors to the Chief Minister's Relief Fund, Thiruvananthapuram, News, Health & Fitness, Health, Compensation, Chief Minister, Pinarayi vijayan, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia