സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 339 പേര്‍ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 09.07.2020) സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 339 പേര്‍ക്ക്. ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന നിരക്കാണിത്.  കഴിഞ്ഞദിവസം 301 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാഴ്ചയില്‍ അധികമായി നൂറില്‍ കൂടുതല്‍ പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. എന്നാല്‍ കഴിഞ്ഞദിവസം 300 കഴിഞ്ഞത് കേരള ജനതയെ ആശങ്കയിലാഴ്ത്തിയിരുന്നു.

വിദേശത്തു നിന്നു വന്നവർ–117, ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്നവർ–74, സമ്പർക്കത്തിലൂടെ രോഗബാധിതരായവർ–133. ഉറവിടം അറിയാത്ത 7 കേസുകളുണ്ട്.

  സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 339 പേര്‍ക്ക്

പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 95

മലപ്പുറം 55

പാലക്കാട് 50

തൃശൂർ 27

ആലപ്പുഴ 22

ഇടുക്കി 20

എറണാകുളം 12

കാസർകോട് 11

കൊല്ലം 10

കോഴിക്കോട് 8

കോട്ടയം 7

വയനാട് 7

പത്തനംതിട്ട 7

കണ്ണൂർ 8

ഇന്ത്യയിലെ വൻ നഗരങ്ങളിൽ പലതിലും സൂപ്പർ സ്പ്രെഡ് സ്ഥിതിവിശേഷം ഉണ്ടാകുന്നുണ്ട്. സംസ്ഥാനത്ത് പൂന്തുറയിലാണ് ആദ്യത്തെ സൂപ്പർ സ്പ്രെഡിങ് ഉണ്ടായത്. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കോവി‍ഡിന്റെ കാര്യത്തിൽ വലിയ തോതില്‍ വർധിച്ചിരിക്കുന്നുവെന്നാണു പറയുന്നത്. അപ്പോൾ ആളുകൾ കൂട്ടംകൂടുന്നത് ഒരു കാരണവശാലും അനുവദിക്കാൻ പറ്റില്ല.

വായുസഞ്ചാരമുള്ള മുറിയിൽ കഴിയുക എന്നത് വളരെ പ്രധാനമാണ്. ചില കടകളിൽ ആളുകൾ കയറിയ ശേഷം ഷട്ടർ അടക്കുന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അത് അനുവദനീയമല്ല. കാരണം അപ്പോൾ വായുസഞ്ചാരം കുറയും. വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളിൽ രോഗം പെട്ടെന്ന് പടരും. സംസ്ഥാനത്തു പരിശോധനയുടെ തോത് ഗണ്യമായി വർധിപ്പിച്ചു.


കഴിഞ്ഞ 24 മണിക്കൂറിനകം 12,592 സാംപിളുകളാണു പരിശോധിച്ചത്. ഇതുവരെ 6534 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2795 പേർ ചികിത്സയിലുണ്ട്. 1,85,960 പേർ നിരീക്ഷണത്തിൽ. 3261 പേർ ആശുപത്രികളിൽ. ഇന്ന് 471 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 2,20,677 സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. 4854 സാംപിളുകളുടെ ഫലം വരാനുണ്ട്.

സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽനിന്ന് 66,934 സാംപിളുകൾ ശേഖരിച്ചു. 63,199 നെഗറ്റീവായി. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുകയാണ്. ഇതുവരെ 3,07,219 പേർക്കാണ് റുട്ടീൻ, സെന്റിനൽ‌,. പൂൾ‍ഡ് സെന്റിനൽ, സിവി നാറ്റ്, ട്രൂനാറ്റ് ടെസ്റ്റ് നടത്തിയത്.

151 ഹോട്സ്പോട്ടുകളാണു ഇപ്പോഴുള്ളത്. കോവിഡ് വ്യാപനത്തിൽ ഏറ്റവും നിർണായക ഘട്ടമാണ് ഇപ്പോൾ നേരിടുന്നത്. നാം നല്ല തോതിൽ ആശങ്കപ്പെടേണ്ട ഘട്ടം. സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്ന് നേരത്തേ പറഞ്ഞിരുന്നു. അതിലേക്കു വലിയ തോതിൽ അടുക്കുകയാണോയെന്ന് ശങ്കിക്കേണ്ടതുണ്ട്.

 Keywords: 339  Corona case confirmed in Kerala Today, News, Health, Health & Fitness, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia