സംസ്ഥാനത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 4600 പേര്‍ക്ക്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.01.2021) സംസ്ഥാനത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 4600 പേര്‍ക്ക്. കഴിഞ്ഞദിവസം 5328 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.

എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253, പാലക്കാട് 218, കണ്ണൂര്‍ 179, വയനാട് 148, കാസര്‍കോട് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 11 പേരുടെ ഫലം വന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനിടെ 47,291 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.73 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 80,66,113 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3141 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 451 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 657, മലപ്പുറം 503, കോഴിക്കോട് 485, കോട്ടയം 371, പത്തനംതിട്ട 328, തൃശൂര്‍ 320, കൊല്ലം 322, തിരുവനന്തപുരം 143, ആലപ്പുഴ 254, ഇടുക്കി 247, പാലക്കാട് 89, കണ്ണൂര്‍ 140, വയനാട് 145, കാസര്‍കോട് 35 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 12, എറണാകുളം 9, കോഴിക്കോട് 8, തിരുവനന്തപുരം 4, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ 3 വീതം, ഇടുക്കി, മലപ്പുറം, വയനാട് 2 വീതം, കാസര്‍കോട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4668 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 264, കൊല്ലം 423, പത്തനംതിട്ട 199, ആലപ്പുഴ 223, കോട്ടയം 499, ഇടുക്കി 178, എറണാകുളം 502, തൃശൂര്‍ 277, പാലക്കാട് 306, മലപ്പുറം 696, കോഴിക്കോട് 583, വയനാട് 127, കണ്ണൂര്‍ 358, കാസര്‍കോട് 33 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 65,278 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,07,244 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,36,664 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,25,295 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,369 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1241 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കടപ്ര (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2), പാലക്കാട് ജില്ലയിലെ കരിമ്പ്ര (2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 448 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 4600  പേര്‍ക്ക്

Keywords: 4600 Corona Case Confirmed in Kerala Today, Thiruvananthapuram, News, Health, Health and Fitness, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia