ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഏതൊരു പകർച്ച വ്യാധിയുടേയും സ്വാഭാവിക ഘട്ടമാണിത്. ഏറ്റവും ആദ്യം രോഗം റിപ്പോർട്ട് ചെയ്ത പ്രദേശവും കോവിഡ് വ്യാപനത്തിന് ഒട്ടേറെ അനുകൂല ഘടകങ്ങൾ നിലനിൽക്കുന്ന സ്ഥലവുമാണ് കേരളം. ഇപ്പോളാണ് കേരളത്തിൽ സമ്പർക്ക് വ്യാപനം കൂടിയത്. ക്രമാനുഗതമായാണ് രോഗികളുടെ എണ്ണം വർധിച്ചത്. ജാഗ്രതയുടെ ഫലമായാണ് ഈ രീതിയിൽ സംഭവിച്ചത്. രോഗികളുടെ എണ്ണം പൊടുന്നനെ കൂടുന്നത് തടയം. അല്ലെങ്കിൽ മരണവും കൂടും.
തിരുവനന്തപുരം ജില്ലയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ച നിലയില്‍ തുടരുകയാണ്. ശനിയാഴ്ച 408 പേര്‍ക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 49 പേര്‍ക്ക് എവിടെനിന്ന് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 200ല്‍ അധികമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,988 സാമ്പിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് ആകെ 23,277 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്.
കഴിഞ്ഞദിവസം വരെ പുറത്തുനിന്ന് 8,69,655 പേര്‍ എത്തിയിട്ടുണ്ട്. ഇതില്‍ 3,32,582 പേര്‍ വിദേശത്തുനിന്നും 5,37,000 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്.ഇതില്‍ 62 ശതമാനവും കോവിഡ് റെഡ് സോണ്‍ ജില്ലകളില്‍നിന്ന് വന്നവരാണ്.

