ധാരാവിയില്‍ കൊറോണ എത്തിയത് മലയാളികളില്‍ നിന്നും; തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികള്‍ മുംബൈയില്‍ എത്തിയപ്പോള്‍ താമസിച്ചിരുന്നത് ചേരിയില്‍ വൈറസ് ബാധയേറ്റ് മരിച്ചയാള്‍ വാടകയ്ക്ക് നല്‍കിയിരുന്ന വീട്ടിലെന്ന് പൊലീസ്
Apr 4, 2020, 12:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 04.04.2020) ധാരാവിയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചയാള്‍ക്ക് അസുഖം പടര്‍ന്നത് മലയാളികളില്‍ നിന്നാണെന്ന് മുംബൈ പൊലീസ്. നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികള്‍ മുംബൈയിലും എത്തിയിരുന്നു.
തുടര്‍ന്ന് കഴിഞ്ഞദിവസം കൊറോണ വൈറസ് ബാധിച്ച് മരിച്ച ധാരാവിയിലെ ചേരിയില്‍ താമസിക്കുന്ന 56 വയസ് പ്രായമുള്ള വ്യക്തി വാടകയ്ക്ക് നല്‍കിയിരുന്ന വീട്ടിലാണ് താമസിച്ചിരുന്നതെന്നും ഇവിടെ വെച്ച് മരിച്ചയാളികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നും മുംബൈ പൊലീസ് വ്യക്തമാക്കുന്നു. മാര്‍ച്ച് 25നാണ് തബ്ലീഗ് സമ്മേളനം കഴിഞ്ഞെത്തിയവര്‍ മുംബൈയിലെത്തിയത്.
തുടര്‍ന്ന് ധാരാവിയില്‍ നിന്ന് മാര്‍ച്ച് 24നാണ് ഇവര്‍ കോഴിക്കോട്ടേക്ക് യാത്ര തിരിച്ചത്. എന്നാല്‍ സംഘത്തില്‍ എത്ര മലയാളികള്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ഈ വിവരം കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതായും മുംബൈ പൊലീസ് വ്യക്തമാക്കുന്നു.
അതേസമയം മലയാളികള്‍ ധാരാവിയിലെത്തിയത് എന്തിനെന്ന് അടക്കമുള്ള വിവരം മുംബൈ പൊലീസ് അന്വേഷിക്കുന്നുണ്ട്.
Keywords: Corona arrived in Dharavi from the Keralites: Mumbai Police, Mumbai, News, Health & Fitness, Health, Police, Dead, Patient, Trending, Malayalees, Probe, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.