മദ്യ ലഹരിയിലായിരുന്ന യുവാവ് ഡ്രൈവര്‍ അറിയാതെ ലോറിയിലെ സിമന്റ് മിക്‌സറില്‍ വീണു, കൈയ്യും തലയും മാത്രം പുറത്ത് കണ്ട യുവാവിനെ പോലീസുകാരന്‍ രക്ഷിച്ചത് സ്വന്തം ജീവന്‍ പണയം വെച്ച്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 23.02.2017) കോണ്‍ക്രീറ്റ് മിക്‌സിംഗ് ലോറിയില്‍ കയറി സിമന്റ് മിക്‌സറില്‍ വീണ മദ്യ ലഹരിയിലായിരുന്ന യുവാവിനെ പോലീസുകാരന്‍ സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷിച്ചു. ലാല്‍ ബഹദൂര്‍ (35) നെയാണ് പോലീസുകാരനായ വൈജ്‌നാഥ് കുംബ്ലെ തന്റെ അസാമാന്യ ധൈര്യം കൊണ്ട് രക്ഷിച്ചത്. മുംബൈയിലെ സാകിനാക്ക ജംക്ഷനില്‍ ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്കായിരുന്നു സംഭവം.
മദ്യ ലഹരിയിലായിരുന്ന യുവാവ് ഡ്രൈവര്‍ അറിയാതെ ലോറിയിലെ സിമന്റ് മിക്‌സറില്‍ വീണു, കൈയ്യും തലയും മാത്രം പുറത്ത് കണ്ട യുവാവിനെ പോലീസുകാരന്‍ രക്ഷിച്ചത് സ്വന്തം ജീവന്‍ പണയം വെച്ച്

ചുവന്ന സിഗ്‌നല്‍ തെളിഞ്ഞതിനെ തുടര്‍ന്ന് സാകിനാക്ക ജംക്ഷനില്‍ നിര്‍ത്തിയിട്ടതായിരുന്നു കോണ്‍ക്രീറ്റ് മിക്‌സിംഗ് ലോറി. ഈ സമയം മദ്യ ലഹരിയിലായിരുന്ന ലാല്‍ ബഹദൂര്‍ ഡ്രൈവററിയാതെ ലോറിക്ക് മുകളില്‍ കയറുകയായിരുന്നു. കയറിയ ഉടനെ ഇയാള്‍ കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രത്തില്‍ വീണു. ട്രാഫിക്ക് സിഗ്‌നലിന് സപീപമുള്ള ചില കച്ചവടക്കാര്‍ ഇത് കണ്ടതാണ് ലാല്‍ ബഹദൂറിന് തുണയായത്. കടക്കാര്‍ ഉടന്‍ തന്നെ സംഭവം ഡ്രൈവറുടെ ശ്രദ്ധയില്‍പെടുത്തുകയും ഇവര്‍ പെട്ടെന്ന് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

മദ്യ ലഹരിയിലായിരുന്ന യുവാവ് ഡ്രൈവര്‍ അറിയാതെ ലോറിയിലെ സിമന്റ് മിക്‌സറില്‍ വീണു, കൈയ്യും തലയും മാത്രം പുറത്ത് കണ്ട യുവാവിനെ പോലീസുകാരന്‍ രക്ഷിച്ചത് സ്വന്തം ജീവന്‍ പണയം വെച്ച്

പോലീസെത്തി നോക്കിയപ്പോള്‍ ലാല്‍ ബഹദൂറിന്റെ തലയും കൈയും മാത്രമേ പുറത്തുണ്ടായിരുന്നുള്ളു. ബാക്കി ശരീര ഭാഗങ്ങളെല്ലാം പൂര്‍ണമായും കോണ്‍ക്രീറ്റിന്റെ ഉള്ളിലായിരുന്നു. ഉടന്‍ തന്നെ പോലീസുകാരനായ വൈജ്‌നാഥ് കുംബ്ലെ കോണ്‍ക്രീറ്റ് യന്ത്രത്തില്‍ നിന്ന് ലാല്‍ ബഹദൂറിനെ വലിച്ചു പുറത്തെടുക്കുകയായിരുന്നു.

കോണ്‍ക്രീറ്റ് മിക്‌സര്‍ പ്രവര്‍ത്തിക്കാതിരുന്നതും സമീപവാസികള്‍ ലാല്‍ ബഹദൂര്‍ ലോറിയില്‍ കയറുന്നത് കണ്ടതുമാണ് ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായതെന്ന് മുതിര്‍ന്ന പോലീസുകാനായ അവിനാഷ് ധര്‍മാധികാരി പറഞ്ഞു. കുംബ്ലെയുടെ അവസരോചിതമായ ഇടപെടലിന് ഇയാള്‍ക്ക് പിന്നീട് പാരിതോഷികം നല്‍കി ആദരിച്ചു.

Image Credit: The Times of India

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Cop risks life to save man who fell into cement mixer. A police constable risked his life and pulled out a 35-year-old drunk man (in pic) from the death trap of a cement mixer vehicle into which the latter fell in with only his hands and head partly visible, on Wednesday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia