ഡ്രൈവര്‍ ചെരുപ്പഴിച്ചത് തനിക്ക് അസുഖമായതിനാല്‍; മാധ്യമങ്ങള്‍ വിവാദമാക്കിയതില്‍ വിഷമം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 15.10.2015) ഡ്രൈവര്‍ ചെരുപ്പഴിച്ചത് തനിക്ക് അസുഖമായതിനാലാണെന്ന് സ്പീക്കറുടെ വിശദീകരണം. താന്‍ ആവശ്യപ്പെടാതെയാണ് ഡ്രൈവര്‍ ബിജു ചെരുപ്പഴിച്ചത്. സംഭവം മാധ്യമങ്ങള്‍ വിവാദമാക്കിയതില്‍ തനിക്ക് വിഷമമുണ്ട്.

കണ്ണില്‍ ചൂടടിക്കരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്റെ അസുഖത്തെ കുറിച്ച് ചെറിയാന്‍
ഫിലിപ്പിനും പിതാംബരക്കുറുപ്പിനും നന്നായി അറിയാം. ഡ്രൈവര്‍ ബിജു അടുത്ത ബന്ധുവാണ്. ആരോഗ്യ പ്രശ്‌നമുള്ളതിനാല്‍ സദാ എനിക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വളരെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ അസുഖമാണ് തനിക്കുള്ളത്. കണ്ണിലെ ഞരമ്പ് പൊട്ടുകയും രക്തം വരുകയും ചെയ്യുന്ന അസുഖമാണിത്. അതിനാല്‍ തന്നെ ഡോക്ടര്‍മാരുടെ വളരെ കൃത്യമായ നിര്‍ദേശത്തിലാണ് ജീവിക്കുന്നത്. മൂന്നു കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.

ഒരുകാരണവശാലും കുനിയരുത്, കൈ കൊണ്ട് ഭാരമുള്ള വസ്തുക്കള്‍ ഒന്നും എടുക്കരുത്, കണ്ണില്‍ വെയില്‍ അടിക്കാന്‍ പാടില്ല എന്നിവയാണ് ഇത്. ഈ പറഞ്ഞ കാര്യങ്ങളില്‍ നിന്നും എന്തെങ്കിലും തെറ്റിച്ചാല്‍ അസുഖം കൂടുതലാവുകയും കണ്ണില്‍ നിന്നും രക്തം വരുകയും ചെയ്തിട്ടുണ്ട്. ഈ കാരണങ്ങള്‍ കാരണം എപ്പോഴും സഹായികള്‍ കൂടെയുണ്ടാകും. ഡ്രൈവര്‍ ബിജു അടുത്ത ബന്ധുവാണ്. ആരോഗ്യ പ്രശ്‌നമുള്ളതിനാല്‍ സദാ എനിക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡ്രൈവര്‍ ചെരുപ്പഴിച്ചത് തനിക്ക് അസുഖമായതിനാല്‍; മാധ്യമങ്ങള്‍ വിവാദമാക്കിയതില്‍ വിഷമം


Also Read:
കാസര്‍കോട്ട് വീണ്ടും ഡെങ്കിപ്പനി പടരുന്നു; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആശുപത്രിയില്‍

Keywords:  Controversy over driver unstrapping Speaker’s footwear, Thiruvananthapuram, Health, Media, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia